Glove -2011
Korean
Sports / Drama
സിനിമ ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം കിട്ടും
OR
Link 1: https://t.me/favaios/14462
Link 2 : https://t.me/c/1076965989/19346
ബേസ്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു സ്പോർട്സ് / ഇമോഷണൽ ഡ്രാമ ചിത്രമാണിത് . ഈ ചിത്രം ആസ്വദിക്കാൻ ബേസ് ബോൾ കളിയോട് താല്പര്യം വേണം എന്നില്ല മറിച്ചു നിങ്ങൾ ഒരു സ്പോർട്സ് പ്രേമി ആയാൽ മാത്രം മതി .
കൊറിയയിലെ ഏറ്റവും മികച്ച പ്രഫഷണൽ ബേസ് ബോൾ ടീമിലെ അംഗമായ നായകൻ . പക്ഷെ സ്വഭാവദൂഷ്യം മൂലം ക്ലബ്ബ് മാനേജ്‌മന്റ് അയാളെ പുറത്താക്കാൻ തീരുമാനിക്കുന്നു . ജീവിതത്തിനോടും കളിയോടും ഇപ്പോൾ വലിയ താല്പര്യമൊന്നും കാണിക്കാത്ത അയാൾ തന്നെ പുറത്താക്കിയാൽ പുറത്താക്കട്ടെ എന്ന നിലയിൽ കാര്യങ്ങളെ സമീപിക്കുന്നു . എന്നാൽ ചെറുപ്പം മുതൽ ഇവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ഇവനിൽ മികച്ച ഒരു കളിക്കാരൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഇവന്റെ ഒരു കൂട്ടുകാരൻ ഇവന്റെ പുറത്താക്കൽ ഒഴിവാക്കാൻ വേണ്ടി ബേസ്‌ബോൾ സംഘാടക സമിതി ഓഫിസുകൾ കയറി ഇറങ്ങി പലരുടെയും കാൽ പിടിച്ചു അവനുവേണ്ടി കേഴുന്നു. സമിതി അംഗങ്ങൾക്ക് ഇവനോട് ഒരു സഹതാപം കിട്ടാൻ വേണ്ടി എന്തെങ്കിലും ചെയ്തെങ്കിലേ പുറത്താക്കൽ നടപടി ഒഴിവാക്കാൻ പറ്റു എന്ന് തോന്നിയ കൂട്ടുകാരൻ നായകനെ നിർബന്ധിച്ചു ഒരു സ്കൂൾ ടീമിന്റെ ബേസ് ബോൾ കോച്ചിങ് ചുമതല ഏൽപ്പിക്കുന്നു .. പക്ഷെ അത് ഒരു സാധാരണ സ്കൂൾ ആയിരുന്നില്ല അതൊരു ബധിര വിദ്യാലയമായിരുന്നു . ..
ഒട്ടും താല്പര്യം ഇല്ലാതെ കോച്ചിങ് ജോലി ഏറ്റെടുത്ത അവനു കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത ആ കുട്ടികളെ ബേസ് ബോൾ പരിശീലിപ്പിക്കാൻ സാധിക്കുമോ ? അതോ ഇവിടെയും തന്റെ സ്വഭാവദൂഷ്യം മൂലം എല്ലാം നശിപ്പിച്ചു അവന്റെ കരിയർ അവസാനിക്കുമോ , കണ്ടറിയുക ഇമോഷണൽ രംഗങ്ങൾ നിറഞ്ഞ മികച്ച ഒരു സ്പോർട്സ് മൂവിയാണിത് ...
എംസോൺ ഗ്രൂപ്പിന് വേണ്ടി വിഷ്ണു ഷാജി ആണ് ഇതിന്റെ മലയാളം പരിഭാഷ ഒരുക്കിയിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment