My First Client -2019
Korean
Courtroom Thriller / Drama
സിനിമ ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം കിട്ടും
Or
Link 1: https://t.me/favaios/14449
Link 2 : https://t.me/c/1076965989/18892
രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ മാത്രം കണ്ടു തീർക്കാൻ കഴിയുന്ന ഒരു കോർട്ട് റൂം ത്രില്ലെർ / ഡ്രാമ ചിത്രമാണിത്
താൻ കൊതിച്ച കമ്പനി ജോലി ലഭിക്കാത്തതുമൂലം മറ്റ് ജോലിക്കൊന്നും പോവാത്ത ഒരു അലസനായ യുവാവായിരുന്നു ജുങ്-യോപ്. ചേച്ചിയുടെയും അവളുടെ ഭർത്താവിന്റെയും ചിലവിലായിരുന്നു അയാൾ കഴിഞ്ഞിരുന്നത് . ചേച്ചിയുടെ കുത്തുവാക്കുകൾ കേട്ട് സഹികെട്ട് മനസില്ലാമനസോടെ ബാലാവകാശകമ്മീഷന്റെ ഓഫിസിലെ ഒരു താൽക്കാലിക ജോലിയിൽ അവൻ പ്രവേശിക്കുന്നു . ഇഷ്ടമല്ലാത്ത ജോലി ആയിരുന്നതുമൂലം എങ്ങനെയും ഓഫീസ് സമയം തള്ളി നീക്കുക എന്നത് മാത്രമായിരുന്നു അവന്റെ ഉദ്ദേശം .
അങ്ങനെ ഇരിക്കെ അവനെ കാണാൻ പത്ത് വയസുള്ള ഒരു പെൺകുട്ടിയും അവളുടെ ഏഴു വയസുള്ള അനിയനും എത്തുന്നു . വീട്ടിൽ അമ്മ ഉപദ്രവിക്കുന്നു എന്നതായിരുന്നു പെൺകുട്ടിയുടെ പരാതി . പരാതി സത്യമാണോ എന്നൊന്നും അറിയില്ല എങ്കിലും ജുങ്-യോപ് അവരുടെ വീട്ടിലെത്തി അമ്മയോട് സംസാരിക്കുന്നു , താൻ അവരെ പൊന്നുപോലെ ആണ് നോക്കുന്നതെന്നും കുട്ടികൾ കളവ് പറയുന്നതാണെന്നും ആ സ്ത്രീ അറിയിക്കുന്നു ..
പിന്നെയും ദിവസങ്ങൾ കടന്നുപോയി , കുട്ടികൾ ഇടയ്ക്കിടെ അയാളെ കാണാൻ എത്തുമായിരുന്നു , അവരെ ഒഴിവാക്കാൻ വേണ്ടി അയാൾ ശ്രെമിച്ചിട്ടും , കുട്ടികൾ ഇവനെ കാണാൻ വരുന്നത് നിർത്തിയില്ല . ഇവൻ അമ്മയുടെ ഉപദ്രവത്തിൽ നിന്നും തങ്ങളെ സഹായിക്കും എന്നവർ വിശ്വസിച്ചു . ... , അങ്ങനെ ഇരിക്കെ ജുങ്-യോപ്നു അവൻ ആഗ്രഹിച്ച ജോലി പട്ടണത്തിൽ ലഭിക്കുന്നു . കുട്ടികളെ അറിയിക്കാതെ അവൻ ആ നാട്ടിൽ നിന്നും യാത്രയാവുന്നു ...
കുറച്ചു ദിവസങ്ങൾക്കു ശേഷം അവനു ഒരു ഫോൺ കോൾ എത്തുന്നു , ഹൃദയം നടുങ്ങുന്ന വേദനയോടെയാണ് അവൻ ആ വാർത്ത കേട്ടത് ...... തന്റെ ഇഷ്ട ജോലിയും ഉപേക്ഷിച്ചു ആ കുട്ടികൾക്കായി അവൻ തിരികെ നാട്ടിലേക്കെത്തുന്നു ...............
എന്തായിരുന്നു ആ ഫോൺ കോളിലൂടെ അവൻ അറിഞ്ഞ ആ വാർത്ത ?????
സ്വന്തം ജോലിയും ഉപേക്ഷിച്ചു നാട്ടിലേക്കെത്തിയ അവന് എന്തെല്ലാമായിരുന്നു നേരിടേണ്ടി വന്നത് ???
എല്ലാം കണ്ടറിയുക
മനഃസാക്ഷിയുള്ള ഏതൊരു ഹൃദയത്തിനും ഒരു തേങ്ങലോടെ അല്ലാതെ ഈ ചിത്രം കണ്ടുതീർക്കാൻ കഴിയില്ല , മനസ്സിനെ സ്പർശിക്കുന്ന വൈകാരികരംഗങ്ങൾ നിറഞ്ഞ മികച്ച ഒരു ചിത്രം .
കൂടുതൽ വായനയ്ക്ക് ബ്‌ളോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment