Ninnila Ninnila -2021  Telugu Romantic comedy/Fantasy  രുചികരമായ രീതിയിൽ പാകം ചെയ്തെടുത്ത ഏവർക്കും ഇഷ്ടപെടുന്ന ഒരു മനോഹര വിഭവം എന്ന് ഈ സിനി...

Home » » Ninnila Ninnila

Ninnila Ninnila

 Ninnila Ninnila -2021 

Telugu

Romantic comedy/Fantasy 


രുചികരമായ രീതിയിൽ പാകം ചെയ്തെടുത്ത ഏവർക്കും ഇഷ്ടപെടുന്ന ഒരു മനോഹര വിഭവം എന്ന് ഈ സിനിമയെ നമുക്ക് വിളിക്കാം .


ലണ്ടനിലെ വലിയ ഒരു റെസ്റ്റോറന്റിൽ ജോലിക്കാർ പാകം ചെയ്ത വിഭവങ്ങളുടെ മണം കൊണ്ട് മാത്രം അത് നല്ലതാണോ ചീത്തയാണോ എന്ന് അറിയാൻ കഴിവുള്ള ഒരു വലിയ പാചകക്കാരൻ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരു ദിവസം നമ്മുടെ കഥാനായകൻ ജോലിക്കായി എത്തുന്നു . അങ്കിളിന്റെ റെക്കമെൻറ്റേഷൻ കൊണ്ട് അവിടെ ജോലിക്കെത്തിയ നായകന് വെരി വെരി സ്ട്രിക്‌ട് ആയ ആ വലിയ പാചകക്കാരന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കുമോ ???? 


പതിനഞ്ചു വർഷമായി പാചകം ഒന്നും ചെയ്യാതെ മണം നോക്കി മറ്റുള്ളവരുടെ പാചകം വിലയിരുത്തുന്ന ആ മനുഷ്യൻ എന്തുകൊണ്ട് ഇപ്പോൾ പാചകം ഒന്നും ചെയ്യുന്നില്ല ?? അതിനു പിന്നിലെ കഥ എന്താണ് ??


എല്ലാം കണ്ടറിയുക 


നായകൻറെ ഫ്ളാഷ്ബാക്കും , ഇപ്പോളത്തെ ജീവിതവും എല്ലാം ചെറിയൊരു കണ്ണീരോടെ അതിലും കൂടുതൽ മന്ദസ്മിതത്തോടെയേ നമുക്ക് കണ്ടിരിക്കാൻ സാധിക്കുക ഉള്ളു . പാചകത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മനോഹരമായ ഒരു റൊമാന്റിക് ഫാന്റസി കോമഡി ചിത്രമാണിത് .


(മലയാളം ഉൾപ്പെടെ  അത്യാവശ്യം എല്ലാ ഭാഷയിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ട് ഈ ചിത്രം )


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.