The deal 2015
Korean
Crime / Serial Killer
Malayalam Sub✅
സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച് ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പ് നോക്കുക
Or
Link : https://t.me/favaios/14623e
ഇതൊരു ക്രൂരനായ സീരിയൽ കില്ലറുടെ ക്രൂരതകളുടെയും അയാൾ കാരണം ഉറ്റവരെ നഷ്ടപെട്ട ചിലരുടെ പ്രതികാര ശ്രമങ്ങളുടെയും കഥയാണ്...
ഡിറ്റക്റ്റീവ് ടായി സൂ വാഹനം തട്ടിയിട്ട് നിർത്താതെ പോയ ഒരുവനെ യാദൃച്ഛികമായി അറസ്റ്റ് ചെയ്യുന്നു, കുറച്ചു കാലമായി നഗരത്തിൽ സ്ത്രീകളെ തേടിപ്പിടിച്ചു കൊല്ലുന്ന സീരിയൽ കില്ലർ ആയിരുന്നു അതെന്ന് പിന്നീടാണ് അവർക്ക് മനസിലായത്, ഒരു കൊലപാതകം നടത്തി ബോഡി ഒളിപ്പിച്ചു വരും വഴി ആയിരുന്നു അയാൾ പിടിയിലായത്, പിന്നീട് നടത്തിയ അന്വോഷണത്തിൽ അയാൾ അവസാനം നടത്തിയ കൊലപാതകം ഡിറ്റക്റ്റീവ് ടായി സൂ വിന്റെ സഹോദരിയെ ആയിരുന്നു എന്ന് കണ്ടെത്തുന്നു....
കുറ്റവാളിയെ എത്ര ചോദ്യം ചെയ്തിട്ടും ബോഡി ഒളിപ്പിച്ച സ്ഥലം അയാൾ പറഞ്ഞു കൊടുക്കാൻ തയ്യാറല്ലായിരുന്നു, അയാളുടെ വീട്ടിൽ നടത്തിയ അന്വോഷണത്തിൽ അവിടെ നിന്നും മറ്റു ചില പെൺകുട്ടികളുടെ മറവ് ചെയ്ത മൃതദേഹം കണ്ടെത്തുന്നു......
അതെ സമയം കൊറിയൻ സർക്കാർ വധശിക്ഷ നിർത്തലാക്കാനുള്ള നിയമം കൊണ്ടുവരാനുള്ള ശ്രമത്തിൽ ആയിരുന്നു...
അപ്പോൾ ഈ സീരിയൽ കില്ലർ മൂലം എല്ലാം നഷ്ടപ്പെട്ടവർക്ക് ആര് നീതി നേടിക്കൊടുക്കും............
ശേഷം സ്‌ക്രീനിൽ കണ്ടറിയുക....
സീരിയൽ കില്ലർ ക്രൈം സിനിമകൾ ഇഷ്ടപെടുന്നവർക്ക് മികച്ച ഒരു ആസ്വാധനം നൽകുന്ന ചിത്രമാണിത്...
Dd Malayalam സബ് ഗ്രൂപ്പിന് വേണ്ടി ഷജീഫ് സലാം ആണ് ഇതിന്റെ മലയാളം സബ് ചെയ്തിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment