The Berlin File -2013  Korean  Action Thriller Malayalam Sub ✅ സിനിമ  ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന...

Home » » The Berlin File

The Berlin File

The Berlin File -2013 

Korean 

Action Thriller

Malayalam Sub ✅


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link 1: https://t.me/favaios/14666 

Link 2: https://t.me/c/1076965989/15609

ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾ മിസ്സാക്കാൻ പാടില്ലാത്ത ഒരു ചിത്രമാണിത് , ആക്ഷനും ചെയ്സിങ്ങും  വെടിവെപ്പും എല്ലാമായി ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റിയ ഒരു മികച്ച ചിത്രം 


ഇത് ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ചു ഏജന്റുമാരുടെ കഥ പറയുന്ന  ചിത്രമാണ് . നോർത്ത് കൊറിയക്കു വേണ്ടി   സൗത്ത് കൊറിയയിൽ  താമസിച്ചു   ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാര്യയും ഭർത്താവും . എന്നാൽ ഭാര്യ കൂറ് മാറി സൗത്ത് കൊറിയക്ക് വേണ്ടി പ്രവർത്തിക്കാൻ തീരുമാനം എടുക്കുന്നതായി ഭർത്താവിന്(Pyo Jong-seong)  കൂടെയുള്ള ചില ഏജന്റുമാർ മുന്നറിപ്പ് നൽകുന്നു . അതേത്തുടർന്ന് ഭാര്യയെ രഹസ്യമായി നിരീക്ഷിച്ച അയാൾക്ക് സംഭവത്തിൽ എന്തൊക്കെയോ സത്യാവസ്ഥ ഉണ്ടെന്ന് ബോധ്യമാവുന്നു .


രാജ്യത്തെ വഞ്ചിച്ച അവൾക്ക് തക്കതായ ശിക്ഷ കൊടുക്കുവാൻ വേണ്ടി നോർത്ത് കൊറിയയിൽ നിന്നും എത്തിയ ക്രൂരനായ മറ്റൊരു ഏജന്റിന്റെ കൂട്ടാളികൾ ഇവരുടെ വീട്ടിലേക്ക് എത്തുന്നു .  ഈ സമയം ഭാര്യയുമായി സംസാരിച്ച ഭർത്താവിന്  അവൾ തെറ്റുകാരി അല്ലെന്നും തങ്ങളെ മറ്റാരൊക്കെയോ ചേർന്ന് ചതിക്കുക ആണെന്നും മനസ്സിലാവുന്നു .........


അവിടെ നിന്നും രക്ഷപ്പെടാനും സത്യം എന്തെന്ന് കണ്ടെത്താനും അവർ തീരുമാനിക്കുന്നു .  


അതെ സമയം തന്നെ  തങ്ങളുടെ രാജ്യത്തു ചാരപ്രവർത്തനം നടത്തിയ ഇവരെ ഇല്ലാതാക്കാൻ സൗത്ത്കൊറിയൻ ഏജന്റുമാരും ഇറങ്ങിയിരുന്നു .....


സ്വന്തം രാജ്യത്തു നിന്നും കൂടെ നിന്ന് ചതിച്ചവരെ കണ്ടെത്താനും , അതെ സമയം ശത്രു രാജ്യക്കാരുടെ പിടിയിൽ അകപ്പെടാതെ ഇരിക്കാനും അവർക്ക് കഴിയുമോ ??? 


കണ്ടറിയുക ,  മികച്ച ഒരു ആക്ഷൻ ത്രില്ലെർ ആണ് ഈ ചിത്രം . ഒട്ടും നിരാശപ്പെടുത്തില്ല 

Nb : നോർത്ത് കൊറിയ , സൗത്ത് കൊറിയ എന്നുള്ള പരാമർശങ്ങൾ ഇടയ്ക്കിടെ വരുന്നതുകൊണ്ടും , ആരാണ് നോർത്ത് കൊറിയൻ ഏജന്റ് ആരാണ് സൗത്ത് കൊറിയൻ ഏജന്റ് , ഇതിനിടയിൽ വരുന്ന മറ്റു ചില രാജ്യങ്ങളുടെ ഏജന്റുമാർ ആരാണ്  എന്നതൊക്കെ  പ്രേക്ഷകർക്ക് ആദ്യമൊക്കെ ചെറിയ ചില കൺഫ്യൂഷനുകൾ ഉണ്ടാക്കാൻ ചാൻസ് ഉണ്ട് . പക്ഷെ കുറച്ചു സമയത്തിനുള്ളിൽ പടം ട്രാക്കിൽ എത്തിക്കോളും .


എംസോൺ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി തൗഫീക്ക് എ ആണ് ഇതിന്റെ മലയാളം പരിഭാഷ നിർവഹിച്ചിട്ടുള്ളത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.