Psycho (1960) English Psychological suspense horror/ thriller Malayalam Sub ✅ സിനിമ  ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ...

Home » » Psycho

Psycho

 Psycho (1960)

English

Psychological suspense horror/ thriller

Malayalam Sub ✅


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link 1: https://t.me/favaios/14677

Link 2: https://t.me/c/1076965989/11163


ഭാവിയിൽ ഇറങ്ങിയ  ഒരുപാട്   സൈക്കോ ത്രില്ലെർ സിനിമകളുടെ പിറവിക്ക് പ്രചോദനമായ , ലോക സിനിമകളിലെത്തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പരിഗണിക്കുന്ന സിനിമയാണിത് . പഴയ പടം ആണല്ലോ , ബ്ലാക്ക് & വൈറ്റ് ആണല്ലോ തുടങ്ങിയ   കാരണത്താൽ മാറ്റി വെച്ചാൽ നിങ്ങളിലെ സിനിമാ ആസ്വാദകനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമത് . മാസ്റ്റർ ഓഫ് സസ്പെൻസ് എന്നറിയപ്പെടുന്ന ആൽഫ്രഡ്‌ ഹിച്ച്കോക്ക് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .


പരസ്പരം അഗാധമായ പ്രണയത്തിലായിരുന്നു മാരിയനും സാമും , പക്ഷെ ഒന്നിച്ചുള്ള ഒരു ജീവിതം ഉടനെ ആരംഭിക്കാനുള്ള സാമ്പത്തികം അവർക്ക് രണ്ടുപേർക്കും ഇല്ലായിരുന്നു . അങ്ങനെ ഇരിക്കെ മരിയൻ ജോലി ചെയ്യുന്ന ഓഫിസിൽ ഒരു സ്ഥലക്കച്ചവടത്തിന്റെ ഭാഗമായി ലഭിച്ച ഒരു വലിയ തുക ബാങ്കിൽ ഇടുവാൻ വേണ്ടി അവളെ ഏൽപ്പിക്കുന്നു . ഉച്ച കഴിഞ്ഞു  ബാങ്കിൽ കാശ് നിക്ഷേപിച്ച ശേഷം  വീട്ടിലേക്കു പോവുക ആണെന്ന് പറഞ്ഞു അവൾ ജോലിസ്ഥലത്തു നിന്നും ഇറങ്ങുന്നു ..


പക്ഷെ ഇത്രയും അധികം പണം ഒന്നിച്ചു കണ്ട അവളുടെ മനസ്സ് അവളെ മറ്റു പല കാര്യങ്ങൾക്കും പ്രേരിപ്പിക്കുന്നു .  അതിനെത്തുടർന്ന് കാശുമായി തന്റെ കാറിൽ അവൾ കാമുകൻ സാമുമായുള്ള ഒരു ജീവിതം സ്വപ്നം കണ്ട് അവന്റെ താമസ  സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു .  


യാത്രക്കിടയിൽ ഒരു രാത്രി തങ്ങുവാനായി  മെയിൻ റോഡിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ അവൾ മുറി എടുക്കുന്നു .....


ഒരു വലിയ അപകടത്തിലേക്കാണ് താൻ കയറിച്ചെന്നിരിക്കുന്നത് എന്നവൾ അപ്പോൾ അറിഞ്ഞിരുന്നില്ല ...........................


ആ അപകടം എന്തായിരുന്നു എന്ന് നിങ്ങൾ കണ്ട് അനുഭവിച്ച് അറിയുക 


ഹൊറർ മൂഡിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു സസ്പെൻസ് ത്രില്ലെർ സൈക്കോ ചിത്രമാണിത് , പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ...


എംസോൺ മലയാളം ഗ്രൂപ്പിന് വേണ്ടി ഇതിന്റെ മലയാളം പരിഭാഷക്ക് പിന്നിൽ പ്രവർത്തിച്ചവർ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേഷ്, റോബിൻ, അനില്‍, നിന എന്നിവരാണ് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com  സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.