Due Date -2010  English  Comedy Road Movie  സിനിമ  ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ...

Home » » Due Date

Due Date

Due Date -2010 

English 

Comedy Road Movie 


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link 1: https://t.me/favaios/14689

Link 2:  https://t.me/c/1076965989/19850



ചെറുപുഞ്ചിരിയോടെ അകമ്പടിയോടെ കണ്ടിരുന്നു ഇടയ്ക്കിടെ പൊട്ടിച്ചിരിയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന മനോഹരമായ ഒരു കോമഡി റോഡ് മൂവിയാണിത് . ഒട്ടും ബോറടിക്കാത്ത മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു .


ഭാര്യയുടെ പ്രസവസമയത്ത് അവൾക്ക് ഒരു താങ്ങും തണലും ആയി കൂടെയുണ്ടാവണം എന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ട് പീറ്റർ അറ്റ്ലാന്റയിൽ നിന്നും ലോസ് എഞ്ചൽസിലേക്ക് യാത്ര പുറപ്പെടുവാൻ തീരുമാനിച്ചു . പ്രസവ സമയത്തു കൂടെ ഉണ്ടായില്ല എങ്കിൽ ജീവിതകാലം മുഴുവൻ പെണ്ണുമ്പിള്ള ഇടയ്ക്കിടെ ആ കാര്യം പറഞ്ഞു കുത്താനുള്ള  സാധ്യത തള്ളിക്കളയാനും പറ്റില്ല.  ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും  അങ്ങനെ തന്നെ ആവാനാണ് സാധ്യത .


എയർപോർട്ടിൽ കറക്റ്റ് സമയത്തു എത്തിയ പീറ്ററിന്‌  അവിടെ വെച്ച് ഒരു അരക്കിറുക്കൻ സ്വഭാവമുള്ള ഈഥൻ എന്ന   ഒരുത്തനുമായി വിധിയുടെ വിളയാട്ടംകൊണ്ട് ഉണ്ടായ ഒരു കൂട്ടിമുട്ടൽ കാരണം പരിചയപ്പെടേണ്ടതായി വരുന്നു  , പിതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനും പറ്റിയാൽ ഹോളിവുഡിൽ ഒരു കൈ  നോക്കാനും ഇറങ്ങിയതായിരുന്നു  ഈഥൻ. ഈഥന്റെ ഉണ്ണാക്കൻ മോന്തയും സ്വഭാവവും ഇഷ്ടപെടാത്ത പീറ്റർ അവനെ മാക്സിമം അവോയ്ഡ് ചെയ്തു വിമാനത്തിൽ തന്റെ സീറ്റിൽ എത്തി ഇരിപ്പുറപ്പിക്കുന്നു  എന്നാൽ അവിടെ വെച്ച് അവൻ വീണ്ടും ഈഥനെ കണ്ടുമുട്ടുന്നു . അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചൊറിയുന്ന സംഭാഷണശകലങ്ങൾക്കിടെ ഇവരെക്കുറിച്ചു ചില  തീവ്രവാദ  ബന്ധമുള്ള സംശയങ്ങൾ  തോന്നിയ അധികൃതർ ഇവരെ രണ്ടിനെയും വിമാനത്തിൽ നിന്നും പുറത്താക്കുന്നു .....


പേഴ്സ് പോലും ഇല്ലാതെ വിമാനത്തിൽ നിന്നും പുറത്താക്കപ്പെട്ട പീറ്ററിന്‌ ലോസ് എഞ്ചൽസിലേക്ക് പോവാൻ ഗത്യന്തരമില്ലാതെ  ഈഥൻ റെന്റിനു എടുത്ത കാറിൽ കയറേണ്ടതായി വരുന്നു . നിഷ്‍കളങ്കനും അരക്കിറുക്കൻ സ്വഭാവവും ഉള്ള ഈഥനോടൊപ്പം  അവൻ കാരണം  തനിക്ക് ഇതെല്ലാം വന്നതിന്റെ കലിയും മനസ്സിൽ വെച്ചുള്ള പീറ്ററിന്റെ യാത്ര നിങ്ങൾ കണ്ടറിയുക ..


മികച്ച ഒരു കോമഡി എന്റെർറ്റൈനെർ ആണ് ഈ ചിത്രം . പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത മനോഹരമായ ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു ..


എംസോൺ മലയാളം ഗ്രൂപ്പിന് വേണ്ടി വിഷ്ണുപ്രസാദ് ആണ് ഈ ചിത്രത്തിന്റെ മലയാളം പരിഭാഷ നിർവഹിച്ചിട്ടുള്ളത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.