Kathakku Pinnil - 1987  Malayalam  Crime / Drama  സിനിമ  ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട ...

Home » » Kathakku Pinnil

Kathakku Pinnil

 Kathakku Pinnil - 1987 

Malayalam 

Crime / Drama 


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link : https://t.me/favaios/14696


മികച്ച കഥ , സാമൂഹികപ്രസക്തിയുള്ള ഒരു വിഷയത്തിന്റെ മികവാർന്ന  അവതരണം , ഇരട്ടക്ലൈമാക്സ് കൂടി ആയപ്പോൾ  മറക്കാനാവാത്ത ഒരു  ഒരു സിനിമാ അനുഭവം 


പ്രശസ്തനായ  നാടകകൃത്തായിരുന്നു  എ ആർ തമ്പി.  ഭാര്യയുടെയും മകന്റെയും ഒപ്പം ആയിരുന്നു അയാൾ കഴിഞ്ഞിരുന്നത് . ഗായത്രി തീയറ്റേഴ്സിന്റെ ഉടമ സുകുമാരപിള്ളയ്ക്ക് വേണ്ടി  പുതിയ നാടകം എഴുതിക്കൊടുക്കാമെന്നു പറഞ്ഞിട്ട് നാളുകൾ കുറച്ചു ആയെങ്കിലും പുതിയ കഥ ഒന്നും മനസ്സിൽ വരാത്തതുകൊണ്ട് അയാൾ  പേപ്പറിലേക്ക് ഒന്നും പകർത്തിത്തുടങ്ങിയിരുന്നില്ല .


വീട്ടിലെ അന്തരീക്ഷം  കഥ എഴുതാൻ ഒട്ടും അനുയോജ്യമല്ലെന്നും ഏകാന്തത ആണ് കഥ എഴുതാൻ നല്ലതു എന്നും പറഞ്ഞു സുകുമാരപിള്ള ,  തമ്പിക്ക് കഥ എഴുതുവാൻ വേണ്ടി ഒരു വാടക വീട് റെഡി ആക്കി കൊടുക്കുന്നു . തമ്പി അങ്ങോട്ട് താമസം മാറുകയും ചെയ്യുന്നു ...


അങ്ങനെ ഇരിക്കെ ഒരു രാത്രി സുന്ദരിയായ ഒരു യുവതി ആ വീട്ടിലേക്ക് എത്തുന്നു , ആരെയോ ഭയന്നോടി വന്നതാണെന്ന് അവളുടെ മുഖഭാവത്ത് നിന്നും വ്യക്തമായിരുന്നു . അവളുടെ നിസ്സഹായാവസ്ഥ കണ്ട് അലിവ് തോന്നിയ തമ്പി അവൾക്ക് ആ വീട്ടിൽ അഭയം കൊടുക്കുന്നു . അടുത്ത ദിവസം അവൾ തന്റെ ജീവിതകഥ തമ്പിയോട് പറയുന്നു . കഥകളിൽ പൊതുവെ താല്പര്യം ഉണ്ടായിരുന്ന തമ്പി അവളുടെ കഥ ആകാംഷയോടെ കേട്ടിരിക്കുന്നു . ഒരു മനുഷ്യായുസ്സിൽ ഒരാൾക്ക് സഹിക്കാവുന്നതിലും കൂടുതൽ അനുഭവിച്ചവളാണ് അവളെന്ന് തമ്പിക്ക് അവളുടെ കഥയിൽ നിന്നും മനസ്സിലാവുന്നു . 


സ്വന്തം മാനം രക്ഷിക്കാൻ വേണ്ടി അവൾ ചെയ്ത പ്രവർത്തികൾ ഏതൊരു സ്ത്രീക്കും അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട് .  അവളുടെ കഥയെല്ലാം കേട്ട തമ്പി അവളെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു ..


ശേഷം സ്‌ക്രീനിൽ ......................


എന്തെല്ലാമാണ് അവൾക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന  അനുഭവങ്ങൾ ? 

തമ്പിക്ക് അവളെ രക്ഷിക്കാൻ ആവുമോ ???  


കണ്ടറിയുക , ഇപ്പോളും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിന്റെ മികച്ച അവതരണം ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും .


ഏവരെയും ആകർഷിക്കുവാൻ പാകത്തിനുള്ള  നായികയുടെ മുഖത്തെ  ഐശ്വര്യവും , ഇരട്ട ക്ലൈമാക്‌സും ചിത്രത്തിന്റെ മാറ്റ് വർധിപ്പിച്ചിരുന്നു ....  ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ധൈര്യമായി കാണാം . കെ ജി ജോർജിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത് .


നായികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പങ്കുവെക്കുക 


മമ്മൂട്ടി , ദേവി ലളിത , സോമൻ , ലാലു അലക്സ് , നെടുമുടി വേണു , തിലകൻ , ജഗതി, ഗണേഷ്  തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.