Better Days - 2019  Chinese Emotional/Drama  Crime  Malayalam Sub ✅ സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ ...

Home » » Better Days

Better Days

Better Days - 2019 

Chinese

Emotional/Drama  Crime 

Malayalam Sub ✅


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link 1: https://t.me/favaios/14705

Link 2: https://t.me/c/1076965989/20325


ജീവിതത്തിൽ   ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരു പെൺകുട്ടിയുടെ ജീവിതം  തച്ചുടയ്ക്കാൻ വന്നവരുടെയും ,   എന്നാൽ നന്മയുള്ള ആ കുട്ടിക്ക് വേണ്ടി അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ഒരു രക്ഷകന്റെയും കഥ സ്കൂൾ റാഗിംഗിന്റെ പശ്ചാത്തലത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മികച്ച  ഒരു ഇമോഷണൽ ക്രൈം ഡ്രാമ ചിത്രമാണിത് .


ചെൻ നിയാൻ എന്ന പെൺകുട്ടി ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടേ ഇല്ലായിരുന്നു . ജീവിക്കാൻ വേറെ മാർഗം ഒന്നും  ഇല്ലാത്തതുമൂലം ചെറിയ ചെറിയ തട്ടിപ്പ് പരിപാടിയൊക്കെ ആയിട്ടായിരുന്നു അവളുടെ അമ്മ അവളെ നോക്കിയിരുന്നത് . ഒരുപാടുപേർക്ക് കടം മേടിച്ച കാശ് തിരിച്ചു കൊടുക്കാനും ഉള്ളതുകൊണ്ട് അവളുടെ അമ്മയ്ക്ക് പലപ്പോഴും ഒളിച്ചു ജീവിക്കേണ്ടതായും വന്നു . അതിനാൽ ജീവിതത്തിൽ ഏറിയ പങ്കും ചെൻ നിയാൻ ഒറ്റയ്ക്കായിരുന്നു . 


പഠിച്ചു എൻട്രൻസ് പാസ്സായി പട്ടണത്തിലെ വലിയ കോളേജിൽ എത്തണം എന്നും അമ്മയെ നല്ല രീതിയിൽ നോക്കണം എന്നുമൊക്കെ അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു . തന്റെ സങ്കടങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ  ഏക മാർഗമായ പഠനത്തിൽ അവൾ ശ്രദ്ധ കേന്ദ്രീകരിച്ചു . അങ്ങനെ ഇരിക്കെ അവളുടെ ഒരു സഹപാഠി കൂടെ പഠിക്കുന്നവരുടെ റാഗിംഗ് മൂലം സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു . 


മറ്റാരും പരാതിപ്പെടാൻ ഇല്ലാതെ പോയ ഈ മരണത്തെക്കുറിച്ചു ചെൻ നിയാൻ പോലീസിൽ അറിയിക്കുന്നു . തുടർന്ന് അവൾ സ്കൂളിലെ റാഗിംഗ് നടത്തുന്ന കുട്ടികളുടെ കണ്ണിലെ കരടായി മാറുന്നു . അവളെയും ഇല്ലാതാക്കാൻ അവർ തീരുമാനിക്കുന്നു ...


ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ട് എന്നതുപോലെ ചെൻ നിയാന്റെ രക്ഷയ്ക്കു വേണ്ടിയും ഒരാൾ ഭൂമിയിൽ ജന്മമെടുത്തിട്ടുണ്ടായിരുന്നു , ഇവളെ രക്ഷിക്കാനുള്ള തന്ത്രപ്പാടിൽ പക്ഷെ അയാൾക്ക് നഷ്ടപെട്ടത് പലതുമായിരുന്നു ....



ആരും രക്ഷയ്ക്ക് ഇല്ലാത്ത ചെൻ നിയാനു വേണ്ടി വന്നത് ആരായിരുന്നു .


അവൾ ആഗ്രഹിച്ചതുപോലെ ഒരു ജീവിതം അവൾക്കു ലഭിക്കുമോ ??


എല്ലാം കണ്ടറിയുക 


കണ്ടു തുടങ്ങിയാൽ അവസാനം വരെ  പിടിച്ചിരുത്തുന്ന മനോഹരമായ ഒരു സിനിമാ അനുഭവം ഈ ചിത്രം പ്രേക്ഷകർക്ക്  സമ്മാനിക്കുന്നു .



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.