Chinese
Survival Thriller
Malayalam Sub ✅
സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച് ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക
Or
Link : https://t.me/favaios/14756
Survival movies ഇഷ്ടപെടുന്നവർക്ക് മികച്ച ഒരു ദൃശ്യ വിരുന്നാണ് ഈ ചിത്രം, ട്രെയിൻ to ബുസാൻ എന്ന ചിത്രത്തോട് വളരെ സാമ്യം പുലർത്തുന്ന തീം ആണ് ഈ സിനിമയുടേതും.....
വർഷങ്ങൾക്ക് മുൻപ് കൽക്കരി ഉപയോഗിച്ച് ട്രെയിൻ ഓടിക്കൊണ്ടിരുന്ന കാലത്ത് നടക്കുന്ന കഥയാണിത്, ട്രെയിൻ യാത്രയ്ക്ക് എത്തിയതായിരുന്നു നായകനും കുടുംബവും, ട്രെയിനിൽ കയറിയപ്പോൾ മുതൽ അതിൽ ഉണ്ടായിരുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെയും അവരുടെ സുരക്ഷാ സൈനികരുടെയും പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉള്ളതായി നായകന് തോന്നുന്നു...
യാത്ര കുറച്ചു ദൂരം പുരോഗമിച്ചപ്പോൾ തൊട്ടു പുറകിലുള്ള ബോഗിയിലെ കാഴ്ച കണ്ടു നായകൻ ഞെട്ടിത്തരിക്കുന്നു.... ഒരുപറ്റം എലികൾ ചേർന്ന് അതിൽ ഉണ്ടായിരുന്ന എല്ലാവരെയും അതുങ്ങളുടെ ഭക്ഷണം ആക്കുകയായിരുന്നു....
തൊട്ടു മുൻപിലുള്ള ബോഗിയിലേക്ക് കുടുംബവുമായി രക്ഷപെട്ടു എത്തിയപ്പോൾ അയാൾക്ക് ഒരു കാര്യം മനസിലാവുന്നു പുറകിലുള്ള ഒരുപാട് സ്ഥലങ്ങൾ എലികൾ കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു അതറിഞ്ഞു അവയിൽ നിന്നും രക്ഷപെട്ടു വന്നിരിക്കുന്നതാണ് ഈ ഉദ്യോഗസ്ഥ സംഘം....
എലികൾ ട്രെയിനിനുള്ളിലും കയറിയ വാർത്ത അറിഞ്ഞ ഉദോഗസ്ഥർ സൈനികരോട് പുറകിലെ ബോഗി വേർപെടുത്താൻ പറയുന്നു, അങ്ങനെ താൽക്കാലത്തേക്ക് രക്ഷപെട്ടു മുൻപോട്ട് നീങ്ങവേ വീണ്ടും ട്രെയിനിൽ എലികളുടെ ആക്രമണം ഉണ്ടാവുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്യുന്നു....
ഈ പരുക്ക് ഏറ്റവർക്ക് ഒരു വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും അത് മറ്റുള്ളവർക്ക് പകരാൻ സാധ്യത ഉണ്ടെന്നും വഴിയേ അവർ മനസിലാക്കുന്നു, തങ്ങൾ കടന്നു പോന്ന ഗ്രാമത്തിലെ ഒരാശുപത്രിയിൽ ഇതിൽ നിന്നും രക്ഷ നേടാൻ ഉള്ള മരുന്ന് ഉള്ള കാര്യം അറിഞ്ഞ ഇവരിൽ ചിലർ ട്രെയിൻ തല്ക്കാലം ഒരിടത്തു നിർത്തിയിട്ട ശേഷം അതെടുക്കാനായി പുറപ്പെടുന്നു.....
ആ ആശുപത്രിയും പരിസരവും മുഴുവൻ എലികൾ കീഴടക്കി വെച്ചിരിക്കുക ആണെന്ന് അപ്പോൾ അവർ അറിഞ്ഞിരുന്നില്ല......
തുടർന്ന് കാണുക.....
ബോറടിയൊന്നും ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന മികച്ച ഒരു survival ത്രില്ലെർ ചിത്രമാണിത്......
Dds മലയാളം സബ് ഗ്രൂപ്പിന് വേണ്ടി ലിജോ എം ജെ ആണ് ഈ ചിത്രത്തിന്റെ മലയാളം പരിഭാഷ ചെയ്തിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment