Earth and Blood -2020  French  Action Thriller  Malayalam Sub ✅ സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ...

Home » » Earth and Blood

Earth and Blood

Earth and Blood -2020 

French 

Action Thriller 

Malayalam Sub ✅


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക

Or

Link1 : https://t.me/favaios/14765

Link 2:  https://t.me/c/1076965989/20431



Don't Breathe ഫിലിം ആയിട്ട് ചെറിയ സാമ്യമുണ്ടെങ്കിലും അതുമായി compare ചെയ്യാതെ സമീപിച്ചാൽ  ആക്ഷൻ ത്രില്ലെർ പ്രേക്ഷകർക്ക് ഒരു തവണ കണ്ട ആസ്വദിക്കാൻ ഉള്ള വകെയെല്ലാം ഈ ചിത്രവും നൽകുന്നുണ്ട് . 


അമ്മയില്ലാത്ത , സംസാര ശേഷിയില്ലാത്ത മകളെ  പൊന്നുപോലെ സ്‌നേഹിച്ചു സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കുകയായിരുന്നു മധ്യവയസ്ക്കനായ നായകൻ . മകൾക്ക് നല്ലൊരു വരനെ  കണ്ടുപിടിച്ചു നല്ലൊരു   ജീവിതം അവൾക്ക്    കൊടുക്കുക അത് മാത്രമായിരുന്നു അയാളുടെ ആഗ്രഹം . എന്നാൽ വിധി അവർക്കു വേണ്ടി കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു .  ആശുപത്രിയിലെ ചെക്കപ്പിനിടെ ആണ് ആ നടുക്കുന്ന സത്യം അയാൾ അറിഞ്ഞത് , ക്യാൻസർ മൂലം ഈ ലോകത്തുള്ള അയാളുടെ  ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു ..



മകളുടെ ഭാവിക്ക് വേണ്ടി താൻ ഇത്രയും കാലം നോക്കി നടത്തിയിരുന്ന കാടിനുള്ളിലെ തടിമില്ല് വിൽക്കുവാൻ അയാൾ തീരുമാനിക്കുന്നു ....


എന്നാൽ അയാളുടെ ജോലിക്കാരിൽ ഒരുവൻ ഒരു മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ ചില ആവശ്യങ്ങൾക്ക്  വേണ്ടി തന്റെ തടിമില്ല്  ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുള്ള കണ്ടെത്തൽ അയാളെ ഞെട്ടിച്ചു . ഇതിൽ നിന്നും എങ്ങനെ ഒരു മോചനം നേടാം എന്നയാൾ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴേക്കും മയക്കുമരുന്ന് മാഫിയാ സംഘം ഇവിടുള്ള എല്ലാവരെയും ഇല്ലാതാക്കി തെളിവുകൾ എല്ലാം നശിപ്പിക്കാൻ  പുറപ്പെട്ടു കഴിഞ്ഞിരുന്നു ...................


പക്ഷെ , മധ്യവയസ്ക്കൻ Don't Breathe ഫിലിം കണ്ടിട്ടുള്ള ആളാണെന്ന് അവർ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു ............. ( (* Don't Breathe : തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയവരെ തിരിച്ചു അതിക്രൂരമായി വേട്ടയാടിയ ഒരു വൃദ്ധന്റെ കഥ പറയുന്ന മികച്ച ഒരു ത്രില്ലെർ ചിത്രം )


ശേഷം സ്‌ക്രീനിൽ ...........


ഇരുണ്ട പശ്ചാത്തലത്തിൽ  ചിത്രീകരിച്ചിരിക്കുന്ന ഓരു  സ്ലോ പെയ്സ് ത്രില്ലെർ ആണ് ഈ ചിത്രം  


എംസോൺ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി സുദേവ് പുത്തൻചിറ ആണ് ഇതിന്റെ മലയാളം പരിഭാഷ ചെയ്തിട്ടുള്ളത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.