Nimishangal -1986
Malayalam
Drama / Thriller
സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച് ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും
Or
Link: https://t.me/favaios/14769
ഈ കാലഘട്ടത്തിൽ കണ്ടാൽ എല്ലാവർക്കും എന്തുമാത്രം ഇഷ്ടമാവും എന്നറിയില്ല , എന്നാലും ഒരു തവണ കണ്ടിരിക്കാൻ പറ്റിയ ഒരു ഇമോഷണൽ ത്രില്ലെർ ആണ് ഈ ചിത്രം ......
സ്നേഹിച്ച പുരുഷനോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചതിന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഒരു തമ്പുരാട്ടി , എന്നാൽ സ്നേഹിച്ച പുരുഷന്റെ തനിസ്വഭാവം, ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചു ഒരു കുട്ടിയൊക്കെ ആയിക്കഴിഞ്ഞപ്പോൾ ആയിരുന്നു അവൾക്ക് ശരിക്കും മനസിലായത് . എന്നും മദ്യപാനവും വഴക്കും ആയിരുന്നു ...അങ്ങനെ ഇരിക്കെ ഒരു വഴക്കിനിടയിൽ ഇവളുടെ കയ്യിൽ നിന്നും സംഭവിച്ച ഒരു അബദ്ധം അയാളുടെ ജീവനെടുക്കുന്നു.... അതിന്റെ ആഘാതത്തിൽ മനോനില തെറ്റിയ തമ്പുരാട്ടി ഒരു മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്യുന്നു ...
ഇതെല്ലാം കണ്ടു വളർന്ന ഇവരുടെ മകൾ മായ . അച്ഛന്റെയും അമ്മയുടെയും അരികിൽ നിന്നു പോലും സ്നേഹവും വാത്സല്യവും ലഭിക്കാതെ വളർന്ന മായയുടെ മനസ്സ് അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള ആ ഭീകര നിമിഷങ്ങളുടെ ഓർമ്മകളിൽ ഇടയ്ക്കിടെ താളം തെറ്റാറുണ്ടായിരുന്നു, ആ സമയങ്ങളിൽ അവൾ മറ്റുള്ളവരെ ക്രൂരമായി ആക്രമിക്കുമായിരുന്നു . അതിനാൽ രോഗം മാറാനായി അവളെ ഒരു മെന്റൽ ഹോസ്പിറ്റലിൽ ആക്കിയിരുന്നു . സ്നേഹം എന്തെന്ന് അറിയാതെ വളർന്നതുമൂലം ഉണ്ടായ അവളുടെ മനസികപ്രശ്നങ്ങൾ യഥാർത്ഥ സ്നേഹം കിട്ടുമ്പോൾ തനിയെ ഇല്ലാതാവും എന്ന് ഡോക്ടർക്ക് ഉറപ്പുണ്ടായിരുന്നു ...
അങ്ങനെ ഇരിക്കെ ഹോസ്പിറ്റലിൽ ക്രൂരമായി പെരുമാറുന്ന ഹെഡ് നേഴ്‌സിനെ ആക്രമിച്ചു മായ അവിടെ നിന്നും രക്ഷപെടുന്നു .
ബോംബയിൽ നിന്നും ഒരു അധോലോക നായകന്റെ പണവും മോഷ്ടിച്ച് നാട്ടിലെത്തി അവിടെ ഉള്ള രവി എന്ന പഴയകാല സുഹൃത്തിനെ വീട്ടു തടങ്കലിൽ ആക്കി കഴിയുന്ന ഒരു വാടക ഗുണ്ടയുടെ എടുക്കലാണ് മായ ചെന്ന് പെട്ടത് . ഗുണ്ട അവളെ കയ്യൊഴിയാൻ നോക്കിയെങ്കിലും രവിയുടെ നിർബന്ധത്തിനു വഴങ്ങി അവൾക്ക് അവിടെ അഭയം കൊടുക്കുന്നു ..................
മായയും രവിയും തമ്മിൽ പ്രണയത്തിലാവുന്നു ..... , എന്നാൽ അതേസമയം തന്നെ ബോംബയിൽ നിന്നുള്ള രണ്ടു ഗുണ്ടകൾ നാട്ടിൽ എത്തിയിരുന്നു , തങ്ങളുടെ ബോസിനെ ചതിച്ചു പണവുമായി കടന്നുകളഞ്ഞവനെ വധിക്കാനും , കൂടാതെ അവിടെ ഉള്ള എല്ലാ തെളിവുകളും ഇല്ലാതാക്കാനുമായിരുന്നു അവർ എത്തിയിരുന്നത് ...................
ശേഷം സ്‌ക്രീനിൽ ................
ശങ്കർ , മോഹൻലാൽ , ക്യാപ്റ്റൻ രാജു , ജഗതി , ജനാർദ്ദനൻ , നളിനി , ശാന്തികൃഷ്ണ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment