Errementari: The Blacksmith and the Devil - 2017  Basque-language, English  Dark fantasy horror thriller   Malayalam sub ✅ സിനിമ ഡൌൺലോഡ് ചെ...

Home » , » Errementari: The Blacksmith and the Devil

Errementari: The Blacksmith and the Devil

 Errementari: The Blacksmith and the Devil - 2017 

Basque-language, English 

Dark fantasy horror thriller  

Malayalam sub ✅


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക

Or

Link1 : https://t.me/favaios/14776


ഒരു മുത്തശ്ശിക്കഥ ഭാവനയിൽ കാണുന്ന  ലാഘവത്തോടെ മുതിർന്നവർക്ക് കണ്ടാസ്വദിക്കാൻ ഉള്ള വകയെല്ലാം ഉള്ള മികച്ചൊരു dark fantasy horror thriller ആണ് ഈ ചിത്രം . ആദ്യത്തെ ഒരു പത്ത് മിനുട്ട് കഴിഞ്ഞാൽ  പിന്നെ സിനിമ  ട്രാക്കിലെത്തും , പടം കുറച്ചു നേരം കണ്ടിരുന്നാൽ   പിന്നെ പടം  കഴിയാതെ എഴുന്നേറ്റു പോവാൻ തോന്നാത്ത എന്തോ ഒരു ആകർഷണം ഈ ഫിലിമിനുണ്ട് .....


പണ്ട് പണ്ട് ഒരിക്കൽ ഒരു നാട്ടിൽ ഒരു ഇരുമ്പ് പണിക്കാരൻ ഉണ്ടായിരുന്നു . ദൂരെ എവിടെയോ ആയിരുന്നു അയാൾ ജോലി ചെയ്തിരുന്നത് . നാട്ടുകാർക്ക് അയാളുമായി പറയത്തക്ക അടുപ്പമൊന്നും ഇല്ലായിരുന്നു . ഒരിക്കൽ അയാളുടെ വീട്ടിൽ എന്തൊക്കെയോ വഴക്ക് നടന്നതായി ആളുകൾ അറിഞ്ഞു , പിന്നീട് അവർ കണ്ടത് അയാളുടെ ഭാര്യ തൂങ്ങി മരിച്ചു നിൽക്കുന്നതാണ് , അയാൾ കൊന്നതാണെന്ന് നാട്ടുകാരിൽ പലരും വിശ്വസിച്ചു , അയാൾക്ക് എന്തൊക്കെയോ ഭൂതപ്രേത ബാധ ഉള്ളതായും ആളുകൾ സംശയിച്ചു ,  ഒറ്റപ്പെട്ടു നിൽക്കുന്ന അയാളുടെ വീടിന്റെ പരിസരത്തേക്ക് പോവാൻ ആ നാട്ടുകാർ ഭയന്നു , അയാളാവട്ടെ തന്റെ വീടിനു ചുറ്റും മതിലുകൾ തീർത്ത് ഒരുപാട് താഴുകൾ ചങ്ങലയിൽ ഇട്ടു പൂട്ടി പുറമെ നിന്നുമുള്ള ആരും അകത്തു കയറാതെ ആ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി , ആ പരിസരത്തുകൂടി അറിയാതെ കടന്നു പോവുന്ന പലരും ആ വീടിനുള്ളിൽ നിന്നും ഗർജ്ജനങ്ങളും കരച്ചിലും കേട്ടിരുന്നു ..................


അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലുള്ള ഒരു ബാലിക കൂടെയുള്ള ചില കുട്ടികളുടെ ഉപദ്രവം ഭയന്ന് ഈ ഇരുമ്പ് പണിക്കാരന്റെ വീടിനരുകിലേക്ക് ഓടി കയറുന്നു , ആ വീടിനുള്ളിൽ കയറിയ അവൾ കണ്ടത് ഇരുമ്പ് പണിക്കാരൻ ഒരു കൂട്ടിനുള്ളിൽ ബന്ധിച്ചിട്ടിരിക്കുന്ന ഒരു ആൺകുട്ടിയെ ആയിരുന്നു , ആ വീടിനുള്ളിൽ ഒളിച്ചിരുന്ന അവൾ ഇരുമ്പ് പണിക്കാരൻ  ഉറക്കമായപ്പോൾ അയാളുടെ താക്കോൽ മോഷ്ടിച്ച് ആ ആൺകുട്ടിയെ മോചിപ്പിക്കുന്നു ...


അപ്പോഴത്തേക്കും ഇരുമ്പ് പണിക്കാരന്റെ കോട്ടയ്ക്കുള്ളിൽ ഈ പെൺകുട്ടി കുടുങ്ങിയ വർത്തയറിഞ്ഞു നാട്ടുകാർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി എത്തിയിരുന്നു , അവരുടെ കൂടെ ഇരുമ്പ് പണിക്കാരൻ സ്വർണ്ണം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നുള്ള വാർത്ത കിട്ടിയതിൽപ്രകാരം റെയ്ഡ് നടത്താൻ എത്തിയ ഗവണ്മെന്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു........................


എന്നാൽ ഇത്രയും നാൾ  ചെകുത്താനെ ഇരുമ്പ് കൂടിനുള്ളിലാക്കി ആ ചെകുത്താന്റെ ആക്രമണത്തിൽ നിന്നും നാട്ടുകാരെ ഇരുമ്പ് പണിക്കാരൻ രക്ഷിക്കുക  ആയിരുന്നു എന്നുള്ള സത്യം അവർക്ക് അറിയില്ലായിരുന്നു ..............  രൂപം മാറി പെൺകുട്ടിയെ കബളിപ്പിച്ചു ആ ചെകുത്താൻ പുറത്തു കടന്നിരുന്നു .........................


ശേഷം കണ്ടറിയുക ...


മികച്ചൊരു എന്റെർറ്റൈനെർ ആണ് ഈ ചിത്രം 


DDS മലയാളം സബ് ഗ്രൂപ്പിന് വേണ്ടി  ദിവീഷ് എ. എൻ ആണ് ഈ ചിത്രം പരിഭാഷ ചെയ്തിരിക്കുന്നത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.