Naandhi 2020
Telugu
Crime / Courtroom ഡ്രാമ
Link : https://t.me/favaios/14609
ടെലെഗ്രാമിൽ @peruva എന്ന് സെർച്ച് ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ sub ലഭിക്കും
അമിതപ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ മികച്ച ഒരു ആസ്വാദനം സമ്മാനിക്കുന്ന ഒരു കോർട്ട്റൂം ക്രൈം ചിത്രമാണിത് .
പൊതുപ്രവർത്തകനായ ഒരു വക്കീൽ കൊലചെയ്യപെടുന്നു . ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാത്തതിന്റെ പേരിൽ പൊലീസിന് മുകളിൽ നിന്നും വലിയ രീതിയിലുള്ള പ്രഷർ ഉണ്ടായിരുന്നു . പണത്തിനു വേണ്ടി എന്തും ചെയ്യുന്ന അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ കിഷോർ ഈ കേസ് ഒരു നിരപരാധിയുടെമേൽ കെട്ടിവെയ്ക്കുകയും കൃത്രിമ തെളിവുകൾ നിരത്തി അവനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു .....
പണവും സ്വാധീനവും ഒരുപോലെ അരങ്ങു കീഴടക്കിയപ്പോൾ ആ നിരപരാധിക്ക് നഷ്ടമായത് ജീവിതം തന്നെയായിരുന്നു . മകന്റെ ദുർവിധിയിൽ മനംനൊന്ത് മാതാപിതാക്കൾ വിധിക്കു കീഴടങ്ങിയപ്പോൾ അവനു പിന്നെ ജീവിതത്തിൽ യാതൊരു പ്രതീക്ഷകളും ബാക്കിയില്ലായിരുന്നു .....
അഞ്ചുവർഷമായി ജാമ്യം പോലും ലഭിക്കാതെ തന്റെ വിധിയെ പഴിച്ചു അവൻ ജയിലിനുള്ളിൽ ദിവസങ്ങൾ തള്ളിനീക്കി . അങ്ങനെ ഇരിക്കെ അവനെത്തേടി ഒരു വക്കീൽ എത്തുന്നു . ഇവൻ നിരപരാധി ആണെന്നും മറ്റാർക്കോ വേണ്ടി പോലീസ് ഇവനെ പെടുത്തിയതാണെന്നും വക്കീലിനുറപ്പുണ്ടായിരുന്നു ....
ശേഷം നടന്ന നിയമപോരാട്ടം കണ്ടുതന്നെ അറിയുക .......................
കീറിമുറിച്ചു പരിശോധിച്ചാൽ ചില കുറ്റങ്ങളും ലോജിക് ഇല്ലായ്മയുമൊക്കെ സിനിമയിൽ കണ്ടെത്താൻ സാധിക്കും , അങ്ങനെ ചിന്തിക്കാതെ ഒരു തെലുങ്ക് സിനിമ ആണ് കാണുന്നത് എന്ന് ചിന്തിച്ചു സമീപിച്ചാൽ കുഴപ്പമില്ലാത്ത ആസ്വാദനം ചിത്രം ഉറപ്പു നൽകുന്നുണ്ട് ...
ഡിഡിഎസ് മലയാളം ഗ്രൂപ്പ് ആണ് ഇതിന്റെ സബ് മലയാളത്തിൽ ചെയ്തിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment