Wild Tales -2014  Spanish  Anthology / Thriller/Crime   സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ ക...

Home » » Wild Tales

Wild Tales

Wild Tales -2014 

Spanish 

Anthology / Thriller/Crime  

സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link 1: https://t.me/c/1076965989/12329

Link 2: ഈ സിനിമയേക്കുറിച്ചു ക്രൈം മൂവി ആണോ എന്ന് ചോദിച്ചാലും , ത്രില്ലെർ ആണോ എന്ന് ചോദിച്ചാലും , റോഡ് മൂവി ആണോ എന്ന് ചോദിച്ചാലും , സസ്പെൻസ് മൂവി ആണോ എന്ന് ചോദിച്ചാലും , ട്വിസ്റ്റ് ഉണ്ടോ എന്ന് ചോദിച്ചാലും എല്ലാത്തിനും ഉത്തരം അതെ എന്ന് തന്നെയാണ് . 


ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം എന്നേ പറയാൻ ഉള്ളു , 2014 ൽ പുറത്തിറങ്ങിയിട്ടും ഇപ്പോളാണോ കാണുന്നത് എന്ന് ആരേലും ചോദിച്ചാൽ ,  കുറച്ചുനാൾ മുൻപാണ് ഇത് ഗംഭീരപപടം  ആണെന്നുള്ള റിവ്യൂ എന്റെ കണ്ണിൽപെട്ടത് , അതുകൊണ്ട് ഇപ്പോൾ എങ്കിലും കാണാൻ സാധിച്ചു ,  ഒരുപാട് ഇഷ്ടായി .


ഒ ഹെൻറി എന്ന കഥാകൃത്തിന്റെ കഥകളെക്കുറിച്ചു  വായിച്ചതുപോലെ , ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ അത് തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രിത്യേകത ഇത് ആറു ഷോർട്ട് ഫിലിമുകൾ കോർത്തിണക്കി അണിയിച്ചൊരുക്കിയിരിക്കുന്നതാണ് . എല്ലാത്തിന്റെയും കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഒരേ വ്യക്തി തന്നെയാണ് .(Damián Szifron) ഒരു പക്ഷെ വേണമെങ്കിൽ  ആറു വിത്യസ്ത ചിത്രങ്ങൾ ആയി  ഇത് പുറത്തിറക്കാമായിരുന്നു . അങ്ങനെ ചെയ്യാതെ വേഗത്തിൽ കഥ പറഞ്ഞുപോയി പ്രേക്ഷകർക്ക് മികച്ച ഒരു അനുഭവം സമ്മാനിച്ചിരിക്കുകയാണ്ഈ ചിത്രത്തിൽ .


കൂടുതൽ അറിയാതെ സിനിമ കണ്ടാൽ കിട്ടുന്ന ആ ഒരു  രസം ഇഷ്ടപ്പെടുന്നവർ ഇനിയുള്ള ഭാഗം വായിക്കണം എന്നില്ല . 

കഥ കുറച്ചൊക്കെ അറിഞ്ഞിടട്ടേ കാണുന്നുള്ളൂ എന്ന് വിചാരിക്കുന്ന ആളുകൾ മാത്രം ഇനിയുള്ള ഭാഗം വായിച്ചാൽ മതി 


**********************

Pasternak

**********************


ഒരു വിമാനയാത്രക്കിടെ തികച്ചും അപരിചിതരായ രണ്ടു യാത്രക്കാർ തമ്മിൽ പരിചയപ്പെട്ടു സംസാരിച്ചു തുടങ്ങിയപ്പോൾ അവർക്ക് രണ്ടുപേർക്കും പരിചിതനായ ഒരു വ്യക്തിയെക്കുറിച്ചു സംസാരിക്കാൻ ഇടയാവുന്നു , ഇവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന തൊട്ടടുത്ത യാത്രക്കാരനും അയാളെ അറിയുമായിരുന്നു , ഒട്ടും പ്രശസ്തനൊന്നും അല്ലാത്ത ആ വ്യക്തിയെ അടുത്ത്അറിയുന്ന യാത്രക്കാരാണ് ആ വിമാനത്തിൽ ഏറെയും എന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്നു , ഇതിനെല്ലാം പിന്നിൽ എന്തോ രഹസ്യമുണ്ടെന്നു എല്ലാവർക്കും തോന്നുന്നു .........................................


ശേഷം സ്‌ക്രീനിൽ ...............*******************

Las ratas

*******************


ഹൈവേ സൈഡിലുള്ള ഒരു ചെറിയ റെസ്റ്റോറന്റിലെ ജോലിക്കാരിയായിരുന്നു അവൾ . ഒരു രാത്രി മറ്റു കസ്റ്റമേഴ്‌സ് ഒന്നും ഇല്ലാത്ത സമയത്തു അവിടെ ഒരാൾ ഭക്ഷണം കഴിക്കാൻ എത്തുന്നു , ആ വ്യക്തിയെ കണ്ട് അവൾ ഞെട്ടിത്തെറിക്കുന്നു . പലിശക്കാരനും അതി ക്രൂരനായ ഒരു ക്രിമിനൽ ആയിരുന്നു അത് , അയാൾ മൂലം ഇവളുടെ അച്ഛൻ മരിക്കുകയും , കുടുംബം ജന്മനാട്ടിൽ നിന്നും പലായനം ചെയ്യേണ്ടതായും വന്നിരുന്നു . ഇവളെ തിരിച്ചറിഞ്ഞിട്ടില്ലാത്ത അയാളെ കാണും തോറും അവളുടെ മനസിലെ പ്രതികാര ചിന്ത മറ നീക്കി പുറത്തുവരാൻ വെമ്പുന്നുണ്ടായിരുന്നു .....................


ബാക്കി സ്‌ക്രീനിൽ ................
**************

El más fuerte

**************


പണത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ച ഒരുവൻ തനിയെ തികച്ചും ഏകാന്തമായ ഒരു റോഡിലൂടെ കാർ ഓടിച്ചുപോവുകയായിരുന്നു , കുറച്ചു ദൂരം പിന്നിട്ടപ്പോൾ തൊട്ടു മുൻപിലായി ഒരുവൻ ഒരു ട്രക്കിൽ പിന്നിലെ വാഹനത്തിനു സൈഡ് കൊടുക്കാത്ത രീതിയിൽ പോവുന്നത് അവന്റെ ദേഷ്യത്തെ ആളിക്കത്തിച്ചു . ഇവനെ ഓവർടേക്ക് ചെയ്തു കേട്ടാൽ അറയ്ക്കുന്ന തെറിയും വിളിച്ചു തന്റെ കാറിൽ അവൻ മുൻപോട്ടു നീങ്ങി . കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവന്റെ കാറിന്റെ ടയർ പഞ്ചറായി . ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും അയാൾ ടയർ മാറാനുള്ള ശ്രെമത്തിലായിരുന്നു , അപ്പോൾ അകലെ നിന്നും ഒരു വണ്ടിയുടെ ശബ്ദം അവൻ കേട്ടു , നോക്കിയപ്പോൾ അവൻ ആദ്യം തെറി പറഞ്ഞിട്ട് പോന്ന ഒരു ഗുണ്ടാ ലുക്കുള്ള ട്രക്കുകാരൻ ആയിരുന്നു അത് .... അയാൾ ഉപദ്രവിച്ചാലോ എന്നോർത്ത ഇവൻ തന്റെ കാറിൽ കയറി ലോക്ക് ചെയ്തു ഇരിക്കുന്നു ...............


പിന്നെ സംഭവിച്ച കാഴ്ചകൾ ഒന്നൊന്നര എന്നല്ല പറയേണ്ടത് രണ്ടു രണ്ടര എന്നൊക്കെയാണ് ...


അത് നിങ്ങൾ കണ്ടറിയുക ....
******************

Bombita

******************


അന്നയാളുടെ മകളുടെ പിറന്നാൾ ദിവസമായിരുന്നു . കേക്ക്കൊണ്ടുവരാം എന്ന് വാക്കു പറഞ്ഞായിരുന്നു അയാൾ വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയത് . എന്നാൽ ജോലി തിരക്ക് മൂലം ഓഫിസിൽ നിന്നും  ഇറങ്ങിയപ്പോൾ തന്നെ അയാൾ കുറച്ചു താമസിച്ചിരുന്നു . അല്ലെങ്കിൽ തന്നെ ഭാര്യ ഇയാൾക്ക് കുടുംബത്തോട് ഒട്ടും സ്നേഹമില്ല എന്നുള്ള കാര്യത്തിൽ വഴക്കായിരുന്നു കേക്ക് മേടിക്കാൻ ഇറങ്ങുമ്പോൾ ഇനിയും  താമസിക്കുമല്ലോ എന്നുള്ള ടെൻഷൻ അയാൾക്കുണ്ടായിരുന്നു . വണ്ടി സൈഡിൽ പാർക്ക് ചെയ്തു കേക്ക് മേടിച്ചുകൊണ്ടു തിരികെ വന്നപ്പോൾ അയാളുടെ കാർ അവിടെ കാണാനില്ലായിരുന്നു . പാർക്കിംഗ് പാടില്ലാത്ത സ്ഥലത്തു കാർ പാർക്ക് ചെയ്തതിനു അധികൃതർ അയാളുടെ വണ്ടി കൊണ്ടു പോയിരുന്നു , എന്നാൽ അവിടം പരിശോധിച്ച അയാൾക്ക് അത് പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം ആണെന്നുള്ള ഒരു മുന്നറിയിപ്പ് ബോർഡ് പോലും കാണാൻ സാധിച്ചില്ല ....

വീട്ടിൽ വൈകി ചെന്ന അയാളെ ബന്ധുക്കൾ തികച്ചും അവഗണിക്കുന്നു , അയാളും ഭാര്യയും തമ്മിൽ വേർപിരിയലിന്റെ വക്കിൽ വരെ കാര്യങ്ങൾ എത്തുന്നു ...

അടുത്ത ദിവസം വാഹനം തിരിച്ചെടുക്കാൻ ചെന്ന അയാൾക്ക് അവിടെ നിന്നും പരിഹാസമായിരുന്നു കിട്ടിയത് . നിരപരാധിയായ അവന്റെ ഉള്ളിൽ ചെയ്യാത്ത കുറ്റത്തിന് കിട്ടിയ ശിക്ഷ സഹിക്കാൻ ആവുന്നതായിരുന്നില്ല ...

അവന്റെ മനസ്സ് പ്രതികാരത്തിനായി തുടിക്കുന്നുണ്ടായിരുന്നു ..............

ശേഷം സ്‌ക്രീനിൽ ************

La propuesta

************കാശുള്ള അപ്പന്റെ ഒരേ ഒരു മോൻ , കുറച്ചു മദ്യം അകത്തു ചെന്നപ്പോൾ അവൻ കാറും എടുത്ത് ഒന്ന് കറങ്ങാൻ ഇറങ്ങി , എന്നാൽ മദ്യത്തിന്റെ ലഹരിയിൽ വണ്ടി പോരുന്ന വഴിയിൽ ആരെയോ തട്ടി . പേടിച്ചു വിറച്ച അവൻ നിർത്താതെ വണ്ടിയും ഓടിച്ചു വീട്ടിലെത്തിയപ്പോൾ ന്യൂസിൽ ആ വിവരം ഉണ്ടായിരുന്നു , തിരിച്ചറിയാത്ത ഒരു വാഹനം ഇടിച്ചു ഒരമ്മയും കുട്ടിയും മരണപ്പെട്ടു . അവന്റെ വെപ്രാളത്തിൽ നിന്നും അപ്പന് കാര്യങ്ങൾ മനസിലായി . മകനെ രക്ഷിക്കാൻ എന്തും ചെയ്യാൻ അയാൾ ഒരുക്കമായിരുന്നു . കാശ് വീശി എറിഞ്ഞു തുടങ്ങിയപ്പോളാണ് അയാൾക്ക് മനസിലായത് ഇത് വിചാരിച്ചപോലെ ഒന്നും തീരില്ല .......


എന്നാൽ പിന്നെ മറ്റൊരു വഴി തേടാൻ അയാൾ തീരുമാനിക്കുന്നു ...


ശേഷം സ്‌ക്രീനിൽ .....................
**************

Hasta que la muerte nos separe

**************അതി സമ്പന്നരായ രണ്ടു പേരുടെ കല്യാണം ഒരു ഹോട്ടലിൽ വെച്ച് കൊണ്ടാടുകയായിരുന്നു, അവർ തമ്മിൽ കുറച്ചുകാലമായി പ്രേമത്തിലും ആയിരുന്നു ,  അന്ന് മുതൽ പെൺകുട്ടിക്ക് ഒരു സംശയം ഉണ്ടായിരുന്നു , അയാൾക്ക് മറ്റേതോ പെൺകുട്ടിയുമായി ബന്ധം ഉണ്ടെന്ന് . അവളുടെ സംശയം നേരായിരുന്നു എന്ന് അവൾക്ക് തെളിവ് ലഭിച്ചത് അന്ന് ആ കല്യാണപ്പാർട്ടിയിൽ വെച്ചായിരുന്നു ....


പിന്നെ അവിടെ നടന്നത് ചതിക്കപ്പെട്ടു എന്ന തോന്നൽ വന്ന ആ പെൺകുട്ടിയുടെ പൂണ്ടു വിളയാട്ടമായിരുന്നു , അതും അതിന്റെ അനന്തര കാഴ്ചകളും കണ്ടു തന്നെ അറിയുക ...............
***************************

***************************ഒരിക്കലും മറക്കാനാവാത്ത മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുക , ഒട്ടും ബോറടിപ്പിക്കാത്ത ത്രില്ല് അടിപ്പിക്കുന്ന മനോഹര അനുഭവം 

എംസോൺ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി നിഷാദ് തെക്കേവീട്ടിൽ ആണ് ഈ ചിത്രത്തിന്റെ മലയാളം പരിഭാഷ നിർവഹിച്ചിട്ടുള്ളത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:

Post a comment

Search This Blog

Powered by Blogger.