The Terror Live 2013
Korean
Thriller/Action
Malayalam Sub ✅
Link 1: https://t.me/c/1076965989/19476
Link 2 : https://t.me/favaios/14363
Or
@peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും
ത്രില്ലെർ സിനിമാ പ്രേക്ഷകർക്ക് ആസ്വദിക്കാൻ ഉള്ള വകയെല്ലാം സമ്മാനിക്കുന്ന ഒരു ചിത്രമാണിത്
കുറച്ചു നാൾ മുൻപ് വരെ ആ ചാനലിലെ പ്രധാന വാർത്താഅവതാരകൻ ആയിരുന്നു Yoon Young-hwa, എന്നാൽ ചില പ്രശ്നങ്ങൾ മൂലം ചീഫ് അയാളെ തരം താഴ്ത്തുകയും ചാനലിന്റെ തന്നെ റേഡിയോയിലെ ഒരു ഫോൺ ഇൻ പ്രോഗ്രാമിന്റെ നടത്തിപ്പിലേക്ക് അയാളെ മാറ്റുകയും ചെയ്തിരുന്നു .
അന്നത്തെ ലൈവ് റേഡിയോ പ്രോഗ്രാമിന്റെ ഇടയിലേക്ക് കടന്നു വന്ന ഒരു കോൾ തന്റെ ജീവിതത്തെ മാറ്റി മറിയ്ക്കാൻ പോകുന്ന ഒന്നായിരുന്നു എന്നയാൾ അപ്പോൾ അറിഞ്ഞിരുന്നില്ല . കോൾ വിളിച്ച വ്യക്തി താൻ ഒരു തീവ്രവാദി ആണെന്ന് അവകാശപ്പെടുകയും അയാൾക്ക് കുറച്ചു ഡിമാന്റുകൾ നടത്തിയെടുക്കാൻ കുറച്ചു കാര്യങ്ങൾ തത്സമയം പ്രേക്ഷപണം ചെയ്യുന്ന ഈ പരിപാടിയിലൂടെ പുറം ലോകത്തെ അറിയിക്കാൻ ഉണ്ടെന്നും പറയുന്നു അതിനു അയാളെ സഹായിച്ചില്ല എങ്കിൽ പട്ടണത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നും അയാൾ അറിയിക്കുന്നു , ആരോ കബളിപ്പിക്കാൻ വേണ്ടി നടത്തുന്ന ഫോൺ കോൾ ആണെന്ന് വിചാരിച്ച Yoon Young-hwa ഈ സംഭാഷണത്തിനു വലിയ പ്രാധാന്യം ഒന്നും കൊടുത്തില്ല, എന്നാൽ ചാനലിന് സമീപമുള്ള ഒരു വലിയ പാലം ആക്രമി ബോംബ് വെച്ചു തകർത്തപ്പോൾ ആണ് സംഭവത്തിന്റെ ഗൗരവം Yoon Young-hwa ന് മനസിലായത്.......
തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു......
ആരാണ് ഈ ആക്രമി അയാൾക്ക് എന്താണ് നേടിയെടുക്കാൻ ഉള്ളത്, അതിൽ അയാൾ വിജയിക്കുമോ, എല്ലാം കണ്ടറിയുക, മികച്ച ഒരു ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കും.......
എംസോൺ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി സൂര്യാ രാജ് വി ആർ ആണ് ഇതിന്റെ മലയാളം പരിഭാഷ ചെയ്തിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment