The Bar ( El bar) - 2017  Spanish  Thriller  Link :  https://t.me/malayalamsubmovies/6742 ത്രില്ലെർ സിനിമാപ്രേമികൾ ഈ ചിത്രം കണ്ടില്ല എങ്കിൽ ...

Home » » The Bar ( El bar)

The Bar ( El bar)

The Bar ( El bar) - 2017 

Spanish 

Thriller 

Link : https://t.me/malayalamsubmovies/6742

ത്രില്ലെർ സിനിമാപ്രേമികൾ ഈ ചിത്രം കണ്ടില്ല എങ്കിൽ അതൊരു നഷ്ടം തന്നെയാണ് .അപ്രതീക്ഷിത സംഭവങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന മികച്ച ഒരു ത്രില്ലെർ ചിത്രമാണിത് 


ഊഹിക്കാൻ പോലും പറ്റാത്തവിധത്തിലുള്ള കഥാഗതിയും , കഥാപാത്രങ്ങൾ തമ്മിൽ മത്സരിച്ചുള്ള അഭിനയവും , ഭീതി ഉണർത്തുന്ന  അന്തരീക്ഷവും  കൂടി ആയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആകാംഷ ഉണർത്തുന്ന കുറെ  നിമിഷങ്ങളാണ്. 


തിരക്കേറിയ മാഡ്രിഡ് നഗരത്തിലെ ഒരു ലോക്കൽ ബാർ . ബാറിനുള്ളിൽ പല ജീവിതസാഹചര്യങ്ങളിൽ ഉള്ള കുറച്ചു ആൾക്കാർ പല പല വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്നു  . ആകെ ബഹളമയമായ അന്തരീക്ഷം .  പെട്ടെന്നൊരു നിമിഷംകൊണ്ട്  ആ ബഹളം എല്ലാം  ഭീതിയിലേക്കും കരച്ചിലിലേക്കും  വഴിമാറി . അതിനു കാരണമായത് അവരുടെ കണ്മുൻപിൽ ബാറിൽ നിന്നിറങ്ങിയ ഒരാൾ വെടിയേറ്റ് വീണതായിരുന്നു .....


മിനുറ്റുകൾക്കകം തിരക്കേറിയ ആ നഗരം മരുഭൂമി പോലെ ശൂന്യമായിത്തീർന്നു , ബാറിനുള്ളിൽ അകപ്പെട്ട അവർ പുറത്തിറങ്ങുവാൻ മടിച്ച് , സംഭവിക്കുന്നതെന്തെന്നറിയാതെ വിറച്ചു നിമിഷങ്ങൾ തള്ളി നീക്കി . 


സഹജീവികളിൽ ഒരാൾ വെടിയേറ്റ് പുറത്തു കിടക്കുന്നതു സഹിക്കാൻ കഴിയാത്ത ഒരുവൻ ധൈര്യം സംഭരിച്ചു ബാറിന് വെളിയിൽ ഇറങ്ങി , പുറത്തു വെടിയേറ്റ് മരിച്ചു കിടക്കുന്നവന്റെ അരികിലെത്തി , പക്ഷെ പിന്നീട് നടന്ന കാഴ്ച ബാറിനുള്ളിൽ അകപ്പെട്ടവർക്ക് ഒരിക്കലും താങ്ങാനാവുന്നതായിരുന്നില്ല , എവിടെ നിന്നോ വന്ന വെടിയുണ്ട ആ പുറത്തിറങ്ങിയവന്റെ തല തകർത്ത് കടന്നു പോയി ..............


എന്താണ് പുറത്ത് സംഭവിക്കുന്നത് ?? ആരാണ് ഇവരെ ഒരു കാരണവും ഇല്ലാതെ വേട്ടയാടുന്നത് ?? ഇവിടെ നിന്നും ജീവനോടെ ആരെങ്കിലും രക്ഷപ്പെടുമോ ?? ഇവരെ രക്ഷിക്കാൻ ആരേലും കടന്നു വരുമോ ???


എല്ലാം ആ ബാറിനുള്ളിലെ ജീവിതങ്ങളോടൊപ്പം നിങ്ങളും കണ്ടറിയുക .....


ഇതുവരെ കണ്ട ത്രില്ലെർ സിനിമകളിൽ ഏറ്റവും മികച്ചവയോടൊപ്പം ചേർത്തുവെയ്ക്കാൻ പറ്റുന്ന മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കും 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.