My Beloved Bodyguard -2016  Chinese Action / Drama  Malayalam Sub : ✅ (ഈ ചിത്രത്തിന്റെ മലയാളം സബ്ബ് ചെയ്തത് ഡിഡി മലയാളം ഗ്രൂപ്പ് ആണ് , പരിഭാ...

Home » » My Beloved Bodyguard

My Beloved Bodyguard

My Beloved Bodyguard -2016 

Chinese

Action / Drama 

Malayalam Sub : ✅ (ഈ ചിത്രത്തിന്റെ മലയാളം സബ്ബ് ചെയ്തത് ഡിഡി മലയാളം ഗ്രൂപ്പ് ആണ് , പരിഭാഷ  : അസ്‌ലം എ.ജെ.എക്സ്) 


ഫിലിം വേണ്ടവർ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ 
" ഞാൻ കണ്ട സിനിമകൾ " എന്ന ഗ്രൂപ്പിൽ പടം കിട്ടും ​




സീക്രെട്ട് സെർവീസിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷം ഡിങ്ങ് ഇപ്പോൾ വാർദ്ധക്യകാല ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുകയാണ്  , സർവീസിൽ ഇരിക്കുമ്പോൾ ഒരുപാട് വിവിഐപി കൾക്ക് സംരക്ഷണം കൊടുത്തിട്ടുള്ള അയാൾക്ക് പക്ഷെ സ്വന്തം കൊച്ചുമോളെ സംരക്ഷിക്കാനായില്ല , ഒരു ദിവസം അയാളോടൊപ്പം പുറത്തുപോയ അവളെ എങ്ങനെയോ കാണാതായി , ഇതുമൂലം അയാളുടെ ഏക മകൾ അയാളെ ഉപേക്ഷിച്ചു പോവുകയും ചെയ്തിരുന്നു .



പ്രായാധിക്യം മൂലമുള്ള ശാരീരിക വിഷമതകൾ  അയാളെ വല്ലാതെ അലട്ടിയിരുന്നു . ആശുപത്രിയിലെ പരിശോധനയിൽ നിന്നും ഓർമ്മകൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അസുഖത്തിന് അയാൾ അതിവേഗം കീഴ്‌പ്പെട്ടുകൊണ്ടിരിക്കുയാണെന്നും ഡോക്ട്ടർ അയാളെ അറിയിച്ചു 


.അയാൾ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ കൊച്ചു കുട്ടിക്ക് ഇയാളെ വലിയ ഇഷ്ടമായിരുന്നു , തരം കിട്ടുമ്പോൾ എല്ലാം വീട്ടുകാർ അറിയാതെ അവൾ ഇയാളുടെ അരികിൽ എത്തുമായിരുന്നു .  അവളുടെ അച്ഛന്റെ ചൂതാട്ടവും റൗഡിത്തരവും മൂലം അമ്മ അവളെ ഉപേക്ഷിച്ചു പോയിരുന്നു , വീട്ടിൽ കിട്ടാത്ത സ്നേഹം ഡിങ്ങിൽ നിന്നും അവൾക്ക് കിട്ടിയിരുന്നു , അവളെ സംബന്ധിച്ച് അയാൾ അവൾക്ക് കൂട്ടുകാരനും അപ്പൂപ്പനും എല്ലാമായിരുന്നു ..


അങ്ങനെ ഇരിക്കെ അവളുടെ അച്ഛൻ കൊല്ലിനും കൊലയ്ക്കും ഒരു മടിയുമില്ലാത്ത നഗരത്തിലെ ഒരു ഗ്യാങ് ലീഡറിന്റെ സ്വർണവും പണവും അടങ്ങിയ ഒരു ബാഗ് മോഷ്ടിക്കുന്നു , നാട്ടിൽ നിന്നും രെക്ഷപെടാനായിരുന്നു അയാളുടെ പ്ലാൻ ...പക്ഷെ കാര്യങ്ങൾ ഒന്നും അയാൾ വിചാരിച്ചതുപോലെ നടന്നില്ലെന്ന് മാത്രമല്ല , ഇവനെയും കുടുംബത്തെയും വക വരുത്താൻ ഗ്യാങ് ലീഡറും സംഘവും തീരുമാനിക്കുന്നു 


ശേഷം സ്‌ക്രീനിൽ 


പ്രായാധിക്യം മൂലം അവശതകൾ അനുഭവിക്കുന്ന ഡിങ്ങിനു ഈ കുട്ടിയെ  രക്ഷിക്കാൻ കഴിയുമോ ???? കണ്ടറിയുക,  ആക്ഷൻ ത്രില്ലെർ  സിനിമാ പ്രേമികൾക്ക് ഒരുതവണ കാണാൻ ഉള്ള വക എല്ലാം ഉള്ള സിനിമയാണിത് . 


The man from nowhere,  Leon the professional തുടങ്ങിയ സിനിമകളിലെ തീമും ഏകദേശം ഇതുപോലെ ഒക്കെ തന്നെയായിരുന്നു , പക്ഷെ അത്രയും എന്റർടൈൻമെന്റ് ഈ സിനിമയിൽ നിന്നും പ്രതീക്ഷിക്കരുത് , ഒരു വൃദ്ധന്റെയും ഒരു കൊച്ചുകുട്ടിയുടെയും ഇമോഷനുകൾക്ക് കൂടുതൽ പ്രാധാന്യം ഈ ചിത്രത്തിൽ കൊടുത്തിരിക്കുന്നു .


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.