Non-Stop - 2014 English  Action Thriller  Malayalam Sub : ✅ ( ഈ ചിത്രത്തിന് മലയാളം സബ് ചെയ്തിരിക്കുന്നത് DD മലയാളം ഗ്രൂപ്പിന് വേണ്ടി  ഷജീഫ് ...

Home » » Non-Stop

Non-Stop

Non-Stop - 2014
English 
Action Thriller 

Malayalam Sub : ✅ ( ഈ ചിത്രത്തിന് മലയാളം സബ് ചെയ്തിരിക്കുന്നത് DD മലയാളം ഗ്രൂപ്പിന് വേണ്ടി  ഷജീഫ് സലാം ആണ് .)


ഫിലിം വേണ്ടവർ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ " ഞാൻ കണ്ട സിനിമകൾ " എന്ന ഗ്രൂപ്പിൽ പടം കിട്ടും ​


ആകാശയാത്രക്കിടെ സംഭവിക്കുന്ന ഒരു ജീവന്മരണ പോരാട്ടത്തിന്റെ കഥ .   ത്രില്ലെർ സിനിമാ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട മികച്ച ഒരു ചിത്രം 


ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് നൂറ്റി അൻപതോളം യാത്രക്കാരുമായി പുറപ്പെട്ട  വിമാനത്തിലെ രണ്ടു എയർ മാർഷൽമാർ ആയിരുന്നു ബിൽ മാർക്‌സും ഹമ്മണ്ടും . ( എയർ മാർഷൽ  : വിമാന യാത്രക്കാരാണെന്നെ വ്യാജേന യാത്ര ചെയ്യുകയും  വിമാനറാഞ്ചൽ പോലുള്ള അപകടങ്ങൾ നടന്നാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ചുമതല  ഉള്ള പോലീസ് ഉദ്യോഗസ്ഥർ ) . യാത്രക്കിടയിൽ  ബിൽ മാർക്‌സിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് എത്തുന്നു , ഇരുപതു മിനിറ്റിനുള്ളിൽ അവർ അയച്ചു കൊടുത്ത  അക്കൗണ്ട് നമ്പറിലേക്ക്  നൂറ്റിഅൻപതു മില്യൺ ഡോളർ അയച്ചു കൊടുത്തില്ല എങ്കിൽ യാത്രക്കാരിൽ ഓരോരുത്തരെയായി  വധിക്കും എന്നതായിരുന്നു ആ സന്ദേശം . ..


ബിൽമാർക്സിന്റെ വിമാനത്തിനുള്ളിലെ ഓരോ ചലനങ്ങളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് മെസ്സേജുകൾ വന്നുകൊണ്ടേ ഇരുന്നു .., അതിൽ നിന്നും കുറ്റവാളി അതേ വിമാനത്തിൽത്തന്നെ ഉള്ള ഒരാളാണെന്ന് ബിൽ മാർക്‌സിനു സംശയം തോന്നുന്നു , പക്ഷെ ഇത്രയുമധികം യാത്രക്കാരിൽ നിന്നും അയാളെ കണ്ടെത്തുക അതും മറ്റു യാത്രക്കാരെ പരിഭ്രാന്തരാക്കുകയും ചെയ്യാതെ , അതിനുള്ള ബിൽമാർക്സിന്റെ ശ്രമങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു , സന്ദേശങ്ങൾ വ്യാജമാണോ എന്നുള്ള സംശയം ബിൽമാർക്സിനും പ്രേക്ഷകർക്കും ഉണ്ടാവുന്നതിനിടെ ആദ്യത്തെ മരണം സംഭവിക്കുന്നു.


സംശയം തോന്നുന്ന ചിലരെ ചോദ്യം ചെയ്യുന്നതിനിടെ യാത്രക്കാരിൽ പലരും ബിൽ മാർക്സിനെതിരെ തിരിയുന്നു , ഔദ്യോഗിക ജീവിതത്തിൽ  ബിൽ മാർക്‌സ്  അത്ര നല്ലവനല്ലെന്നും , മാനസികമായി കുറെ വിഷമതകൾ അലട്ടുന്ന അയാൾ  വിമാനം ഹൈജാക്ക് ചെയ്യുവാൻ കൂട്ടുനിന്നേക്കാം എന്നുള്ള വാർത്ത ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തത് വിമാനത്തിൽ ഉള്ള യാത്രക്കാർ കാണുവാൻ ഇടയാവുന്നു .അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു ......


ശേഷം സ്‌ക്രീനിൽ 


നല്ലൊരു സസ്പെൻസ് ത്രില്ലെർ ചിത്രമാണ് , ത്രില്ലെർ സിനിമാപ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ള  വകയെല്ലാം ചിത്രത്തിലുണ്ട് .



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.