Cold Prey - 2006  Norwegian Mystery / Slasher  18 + (Adult Content / Slasher ) Malayalam Sub : Yez Link 2: https://t.me/malayalamsubmovies/...

Home » » Cold Prey

Cold Prey

 Cold Prey - 2006 

Norwegian

Mystery / Slasher 

18 + (Adult Content / Slasher )

Malayalam Sub : Yez


Link 2: https://t.me/malayalamsubmovies/19306



ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഭീതിജനകമായ കുറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു Slasher  ത്രില്ലെർ ചിത്രം . Downrange   പോലെയുള്ള സിനിമകൾ നന്നായി ആസ്വദിച്ചവർക്ക് ഇത് കൂടുതൽ ഇഷ്ടമാവും 


മഞ്ഞിൽ മൂടിക്കിടക്കുന്ന നോർവേയിലെ താഴ്വാരത്തിലൂടെ  ഒരു ഉല്ലാസയാത്രയ്ക്കത്തെത്തിയതായിരുന്നു  രണ്ടു ജോഡി കമിതാക്കളും പിന്നെ അവരുടെ ഒരു സുഹൃത്തും അടങ്ങിയ അഞ്ചംഗ  സംഘം . ചിരിച്ചും കളിച്ചും പ്രേമിച്ചും കളിചിരികൾ പങ്കുവെച്ചും അവർ ആ യാത്ര എല്ലാംകൊണ്ടും അവിസ്മരണീയമാക്കുകയായിരുന്നു .. 


പക്ഷെ കൂട്ടത്തിൽ ഒരുവൻ മഞ്ഞിൽ കളിക്കുന്നതിനിടെ തെന്നി വീണു കാലൊടിഞ്ഞത് അവരുടെ ആ സന്തോഷയാത്രയുടെ മാറ്റ് കുറച്ചു . അവനെയും കൊണ്ട് അപ്പോൾത്തന്നെ തിരിച്ചുപോരുക എന്നത് ക്ഷീണിതരായ അവരെ സംബന്ധിച്ചു ആലോചിക്കാൻ പോലും പറ്റാനാവാത്ത കാര്യമായിരുന്നു .  തൽക്കാലത്തേക്ക് അന്ന് തങ്ങുവാൻ പറ്റിയ സ്ഥലം ഉണ്ടോ എന്നുള്ള അവരുടെ അന്വോഷണം ഒടുവിൽ ചെന്നെത്തിയത് കുറച്ചു മാറി സ്ഥിതി ചെയ്തിരുന്ന വലിയ ഒരു അടച്ചു പൂട്ടപ്പെട്ട കെട്ടിടത്തിന് മുൻപിൽ ആയിരുന്നു ..


ജനൽ തകർത്ത് കെട്ടിടത്തിനുള്ളിൽ  കയറിയ അവർക്ക് വേറെ ആരെയും കാണുവാൻ സാധിച്ചില്ല , ആരോ എന്നോ ഉപേക്ഷിച്ചു പോയ ആ കെട്ടിടത്തിൽ ആ ദിവസം തള്ളി നീക്കുവാൻ അവർ തീരുമാനിച്ചു .......


വർഷങ്ങൾക്കു മുൻപ് വീട്ടിൽ നിന്നും കളിക്കുവാനായി പുറത്തു  പോയ ഒരു കുട്ടിയെ ഒരു തെളിവ് പോലും ബാക്കി വെയ്ക്കാതെ ഏതോ അദൃശ്യ ശക്തി അപ്രത്യക്ഷമാക്കിയ അതെ സ്ഥലത്തിനരുകിലാണ് തങ്ങൾ ഇപ്പോൾ ഉള്ളത് എന്നവർക്കറിയില്ലായിരുന്നു ....


ജീവൻ പോലും തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു അപകടത്തിന്റെ മധ്യത്തിലാണ് തങ്ങൾ ചെന്നുപെട്ടിരിക്കുന്നതെന്ന് അവർ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു ........., ഇവരുടെ  സാമീപ്യം അറിഞ്ഞ ആ ശക്തി ഇവരെ ലക്ഷ്യമാക്കി പുറപ്പെട്ടു കഴിഞ്ഞിരുന്നു .............


ശേഷം കാഴ്ചയിൽ ...


പേടിപ്പെടുത്തുന്ന കുറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു ചിത്രമാണിത്  , ഹൊറർ സിനിമാപ്രേമികൾ ഉറപ്പായും ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്ന് .



എംസോൺ ഗ്രൂപ്പിന് വേണ്ടി ഈ ചിത്രത്തിന്റെ മലയാളം സബ് തയ്യാറാക്കിയത് ശ്രീ അനൂപ് അനു ആണ്  


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.