Killers - 2014 Japanese / Indonesian / English Slasher / Crime  Malayalam Sub : ✅ ഫിലിം വേണ്ടവർ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക ...

Home » , , » Killers

Killers

 Killers - 2014

Japanese / Indonesian / English

Slasher / Crime 

Malayalam Sub : ✅


ഫിലിം വേണ്ടവർ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ 
" ഞാൻ കണ്ട സിനിമകൾ " എന്ന ഗ്രൂപ്പിൽ പടം കിട്ടും ​


ജപ്പാനും ഇന്തോനേഷ്യയും സഹകരിച്ചു നിർമ്മിച്ച ഒരു Slasher ക്രൈം ത്രില്ലെർ ചിത്രമാണിത് , മനുഷ്യനെ കൊന്നു തിന്നാൻ പോലും മടിയില്ലാത്ത അതിക്രൂരനായ ഒരു സൈക്കോ കില്ലറിന്റെയും സാഹചര്യംകൊണ്ട് ഒരു കൊലപാതകം നടത്തുകയും പിന്നീട് കൊലപാതകം നടത്താനുള്ള പേടിമാറി വീണ്ടും വീണ്ടും കൊലപാതകങ്ങൾ നടത്തുന്ന ഒരു ജേർണലിസ്റ്റിന്റെയും കഥയാണിത്.


ജപ്പാനിൽ പെൺകുട്ടികളെ തന്റെ വീട്ടിൽ സ്നേഹം നടിച്ചു എത്തിച്ചശേഷം അതിക്രൂരമായ രീതിയിൽ അവരെ പീഡിപ്പിച്ചു കൊല്ലുകയും  അവർ അനുഭവിക്കുന്ന ആ വേദന ക്യാമറയിൽ പകർത്തി ഇന്റർനെറ്റിൽ ഇട്ടു അതിൽ ആനന്ദം കണ്ടെത്തിയിരുന്ന  നോമുറ എന്ന അതി  ക്രൂരനായ സൈക്കോ  കില്ലർ . ഇയാൾ ഇടുന്ന വീഡിയോകൾ ഇന്റർനെറ്റിൽ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന ഇന്തോനേഷ്യക്കാരനായ ഒരു ജേർണലിസ്റ്റ് ആയിരുന്നു  ബായു . ഒരിക്കൽ സാഹചര്യംകൊണ്ട് ബായുവിനു ഒരു കൊലപാതകം നടത്തേണ്ടതായി വരുന്നു , എന്നാൽ കൊലയ്ക്ക് ശേഷം ചോര കണ്ട് അറപ്പു മാറിയ അയാൾ അത് ഷൂട്ട് ചെയ്തു നോമുറ ചെയ്തപോലെ ഇന്റർനെറ്റിൽ ഇടുന്നു .


താൻ ചെയ്യുന്നതുപോലെ മറ്റൊരാൾ കൊലപാതകത്തിന്റെ വീഡിയോ നെറ്റിൽ ഇട്ടതുകണ്ട നോമുറ ഇന്റർനെറ്റിലൂടെ ബായുവുമായി ചാറ്റ് ചെയ്യുന്നു , വീണ്ടും വീണ്ടും കൊലപാതകങ്ങൾ നടത്താനും ഇതിലും ക്രൂരമായി നടത്താനും നോമുറെ ബായുവിനോട് പറയുന്നു , ആദ്യമൊക്കെ ഒഴിഞ്ഞു മാറിയ ബായു പിന്നീട് പതിയെ പതിയെ കൊലപാതകത്തിന്റെ  ലോകത്തിലേക്ക് കടക്കുന്നു ....


കുറച്ചു നാൾ കഴിഞ്ഞപ്പോൾ നോമുറെയ്ക്ക് താനാണ് വലിയ കൊലപാതകി എന്ന് ബായുവിനെ കാണിച്ചു കൊടുക്കണം എന്ന് തോന്നുകയും , ബായുവിന്റെ പ്രിയപ്പെട്ടവരിൽ ആരെയെങ്കിലും കൊന്ന് അത് കാണിച്ചുകൊടുക്കാൻ വേണ്ടി ഇന്തോനേഷ്യയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു ...


ഈ പോരാട്ടത്തിൽ ആര് വിജയിക്കും ? 


കണ്ടറിയുക 


ഐ സൊ ദി ഡെവിൾ ഒക്കെ പോലെ തരിച്ചിരുന്നു പോവുന്ന കുറെ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ഈ ചിത്രം . Slasher ത്രില്ലെർ സിനിമാപ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ള വകയെല്ലാം ഈ ചിത്രത്തിൽ ഉണ്ട് 


ഡി ഡി മലയാളം സബ് ഗ്രൂപ്പിന് വേണ്ടി ഈ ചിത്രത്തിനു മലയാളത്തിൽ സബ് ഒരുക്കിയത്  മിഥുൻ എസ് അമ്മൻചേരി


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.