Kundo: Age of the Rampant - 2014  Korean  Action / History  Malayalam Sub : ✅ Link :  https://t.me/malayalamsubmovies/19332 Or   @peruva   ...

Home » » Kundo: Age of the Rampant

Kundo: Age of the Rampant

 Kundo: Age of the Rampant - 2014 

Korean 

Action / History 

Malayalam Sub : ✅


Link : https://t.me/malayalamsubmovies/19332

Or

 @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ 
" ഞാൻ കണ്ട സിനിമകൾ " എന്ന ഗ്രൂപ്പിൽ പടം കിട്ടും ​


വില്ലൻ  എന്നൊക്കെ പറഞ്ഞാൽ ദേ  ഇതാണ് , ഒന്നൊന്നര ഒന്നും അല്ല രണ്ടു രണ്ടര വില്ലൻ .  ബാറ്റ്മാൻ സിനിമ കണ്ട് പലരും ജോക്കർ  എന്ന വില്ലന്റെ ഫാൻ ആയതുപോലെ ഈ സിനിമ കണ്ടു കഴിയുമ്പോഴും പലരും ഇതിലെ വില്ലന്റെ ഫാൻ ആയേക്കും , കൊറിയയിൽ നിന്നും വൻ താരനിര അണിനിരന്ന , ചരിത്രത്തിന്റെ ഏടുകളിൽ നിന്നും അടർത്തി എടുത്ത ഒരു ഒന്നൊന്നര ചിത്രം . കൊറിയൻ സിനിമാ പ്രേമികൾക്ക് കണ്ടാസ്വദിക്കാൻ ഇതാ മികച്ച ഒരു ചിത്രം കൂടി ......


ഡോൺ ലീ അണ്ണൻ അടക്കമുള്ളവരുടെ  വൻ താരനിര  നായക പക്ഷത്ത് ഉണ്ടായിട്ടും വില്ലൻ ഇരുന്ന തട്ട് താണ്‌  തന്നെ ഇരുന്നു ... കാരണം വില്ലൻ കഥാപാത്രം അവതരിപ്പിച്ച Gang Dong-won ന്റെ കഥാപാത്രത്തിന്റെ ശക്തി അത്രമാത്രമായിരുന്നു .....


നാട്ടുപ്രഭു ആയിരുന്ന ജോ വോൺ സുക്ക് നു ആൺകുട്ടികൾ ഇല്ലായിരുന്നു . തന്റെ കാലശേഷം രാജ്യം അനാഥമാകും എന്ന് ഭയന്ന അയാൾ തനിക്ക് ഒരു വേശ്യയിൽ ജനിച്ച  മകനായ ജോ യൂണിനെ കൊട്ടാരത്തിലേക്ക് കൊണ്ട് വരുന്നു , എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം പ്രഭുവിന് ഒരു മകൻ ജനിക്കുന്നു , അതോടെ വേശ്യയിൽ ജനിച്ച മകന് അതുവരെ കിട്ടിയിരുന്ന സ്ഥാനമാനങ്ങൾ എല്ലാം കൊട്ടാരത്തിൽ ഒന്നൊന്നായി നഷ്ടമാവുന്നു , ഇതിൽ മനം നൊന്ത അവന്റെ മനസ്സിൽ എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ഉണ്ടാവുന്നു , ഒരിക്കൽ തരം  കിട്ടിയപ്പോൾ  യുവരാജകുമാരനെ അവൻ കൊല്ലാനും ശ്രമിക്കുന്നു , ഇതറിഞ്ഞ പ്രഭു അവനെ കഠിനമായ രീതിയിൽ ശിക്ഷിക്കുന്നു , ഏവരുടെയും അപമാനം സഹിച്ചു അവൻ എവിടെയോ പോയി മറയുന്നു .......


വർഷങ്ങൾ കടന്നുപോയി , തന്റെ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കിരാതഭരണം കാഴ്ചവെച്ചു ജനങ്ങളെ അടിമകളെപ്പോലെ ഭരിച്ച പ്രഭുവിനെതിരെ  ജനങ്ങൾക്ക് ന്യായവും നീതിയും ലഭിക്കണം എന്നാഗ്രഹിച്ച ഒരു ഗോത്രത്തലവന്റെ നേതൃത്വത്തിൽ  പോരാട്ടം നടക്കുന്നു , പ്രഭുവിന്റെ വേണ്ടപ്പെട്ടവർ പലരും മരണത്തിനു കീഴടങ്ങി , ഇതറിഞ്ഞ അയാളുടെ വേശ്യയിൽ ജനിച്ച മകൻ തിരിച്ചെത്തുന്നു , ആയോധനകലയിൽ അഗ്രഗണ്യനായ അവന് പണ്ട് നഷ്ടപ്പെട്ട പലതും തിരിച്ചു പിടിക്കാൻ ഉണ്ടായിരുന്നു . അധികാരം ഏറ്റെടുത്ത അവൻ തന്റെ അച്ഛൻ കാഴ്ചവെച്ചതിനേക്കാൾ ക്രൂര ഭരണം കാഴ്ചവെയ്ക്കുന്നു .  ജനങ്ങളുടെ ഭൂമിയും സ്വത്തും എല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കയ്യടക്കിയ അവനെ നേരിടാൻ വീണ്ടും ജനനന്മയ്ക്കായി ഗോത്രത്തലവനും കൂട്ടരും ഇറങ്ങുന്നു , എന്നാൽ തങ്ങളുടെ കൂടെ ഉള്ളവരുടെ എല്ലാവരുടെയും തന്നെ ജീവൻ എടുക്കാൻ മാത്രം കെല്പുള്ളവനായിരുന്നു ജോ യൂൺ എന്നവരറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു ..................


ശേഷം കാഴ്ചയിൽ ....


സിനിമാപ്രേമികൾക്ക് ഒരു ഒന്നൊന്നര ദൃശ്യ ശ്രവ്യ വിരുന്ന് സമ്മാനിക്കുന്ന ചിത്രമാണിത് , ബിജിഎം , യുദ്ധരംഗങ്ങൾ എല്ലാം മനോഹരം എന്നെ പറയാൻ ഉള്ളു .... മലയാളത്തിലെ കാലാപാനി എന്ന സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ഈ ചിത്രം എവിടെയൊക്കെയോ സമ്മാനിക്കുന്നുണ്ട് 


Nb : നായകനെക്കുറിച്ചു റിവ്യൂവിൽ പറഞ്ഞട്ടെ ഇല്ലാട്ടോ , അത് നിങ്ങൾ കണ്ടു തന്നെ അറിയുക 


(എംസോൺ ഗ്രൂപ്പിന് വേണ്ടി ഈ ചിത്രത്തിന്റെ മലയാളം സബ് ചെയ്തിരിക്കുന്നത് ഹബീബ് ഏന്തയാർ &അഖിൽ ജോബി)


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.