Remember -2015
English
Drama/ Thriller
Malayalam Sub ✅
Link 1: https://t.me/c/1076965989/11555
Link 2 : https://t.me/favaios/14303
Or
@peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക, ഞാൻ കണ്ട സിനിമകൾ എന്നൊരു ഗ്രൂപ്പ് വരും അതിൽ ചിത്രം ലഭിക്കും
പലതരം പ്രതികാര കഥകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഒരൊന്നന്നര പ്രതികാരം ആദ്യമായിട്ടാണ് കാണുന്നത്....., സിനിമാ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണിത്....
വൃദ്ധസദനത്തിൽ ഭാര്യയുടെ മരണശേഷം സേവ് എല്ലാം കൊണ്ടും ഒറ്റയ്ക്കായിരുന്നു, 90 വയസുള്ള അയാൾ മറവി രോഗം മൂലം നന്നായി ബുദ്ധിമുട്ടുകയും ചെയ്തിരുന്നു, ഒന്ന് മയങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ അയാൾ ഭാര്യ യുടെ മരണം പോലും മറക്കുകയും അവളെ അന്വോഷിച്ചു നടക്കുകയും ചെയ്തിരുന്നു......
ഒരു ദിവസം അയാളും കൂട്ടുകാരനും കൂടി എഴുതി തയ്യാറാക്കി വെച്ചിരുന്ന ഒരു കത്ത് അയാൾ കാണുകയും അതിൽ പറഞ്ഞിരിക്കുന്ന ഒരു വലിയ പ്രതികാരം നടത്തുവാനായി സേവ് രാത്രിയുടെ മറവിൽ അവിടെ നിന്നും കൂട്ടുകാരന്റെ സഹായത്തോടെ പുറത്ത് ചാടുകയും ചെയ്യുന്നു......
താൻ ആരാണെന്ന് പോലും ഇടയ്ക്ക് മറന്നു പോവുന്ന സേവ് പുറത്തിറങ്ങി സംഘടിപ്പിച്ച ഒരു തോക്കുമായി പ്രതികാരം ചെയ്യുവാൻ നടത്തുന്ന യാത്രയിലൂടെ കഥ പുരോഗമിക്കുന്നു......
ഈ 90 വയസുള്ള ഈ വൃദ്ധന് ആരോടാണ് പ്രതികാരം നടത്തുവാൻ ഉള്ളത്? അതിൽ അയാൾ വിജയിക്കുമോ? എല്ലാം കണ്ടറിയുക, മികച്ച ട്വിസ്റ്റ് സമ്മാനിക്കുന്ന ക്ലൈമാക്സ് കൂടി ആവുമ്പോൾ സിനിമാ പ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ള വകയെല്ലാം ഈ സിനിമ നൽകുന്നു......
ഇതിലെ നായകവേഷം ചെയ്തിരിക്കുന്ന Christopher Plummer തന്റെ എൺപത്തിയെട്ടാം വയസിൽ ആണ് ഇതിൽ അഭിനയിച്ചത്.... അദ്ദേഹം ഈ മാസം 5 ന് നമ്മെ വിട്ടു പിരിയുകയും ചെയ്തു....
എംസോൺ ഗ്രൂപ്പിന് വേണ്ടി ഇതിന്റെ മലയാളം പരിഭാഷ ചെയ്തിരിക്കുന്നത് ശ്രീ ഫസൽ റഹ്മാൻ ആണ്....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment