Mufti - 2017 Kannada Action Malayalam Sub ✅ ഫിലിം വേണ്ടവർ  @peruva   എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ  " ഞാൻ കണ്ട സിനിമകൾ...

Home » » Mufti

Mufti



 Mufti - 2017

Kannada

Action

Malayalam Sub ✅

ഫിലിം വേണ്ടവർ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ 
" ഞാൻ കണ്ട സിനിമകൾ " എന്ന ഗ്രൂപ്പിൽ പടം കിട്ടും


കുറച്ചു നാളായി സിനിമാ രംഗത്ത് ഒരു മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുന്ന കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ച  മികച്ച ഒരു ആക്ഷൻ എന്റർടൈനർ ആണ് ഈ ചിത്രം.....



പോക്കിരി സിനിമ ഒക്കെ കാണുമ്പോൾ കിട്ടുന്ന ആ ഒരു എനർജി പ്രേക്ഷകർക്ക് ഈ ചിത്രവും സമ്മാനിക്കുന്നു.....



ഭൈരഥി രണഗൽ എന്ന അതികായൻ കാൽകീഴിൽ ആക്കി വെച്ചിരിക്കുന്ന രോണാപുരം എന്ന ഗ്രാമം. അയാളെക്കുറിച്ചുള്ള കേട്ടുകഥകൾ മാത്രമേ പുറം ലോകത്തിനുണ്ടായിരുന്നുള്ളു, അയാളെ നേരിട്ട് കണ്ടിട്ടുള്ളവർ വിരളം ആയിരുന്നു, അയാളുടെ കൊള്ളരുതായ്മയെക്കുറിച്ച് അന്വോഷണത്തിന് പോയ ഒരാളും ജീവനോടെ തിരികെ വന്നിരുന്നില്ല...


ഗവണ്മെന്റ്നെയോ രാഷ്ട്രീയക്കാരെയോ തെല്ലും കൂസാത്ത അയാളുടെ കള്ളത്തരങ്ങൾ തെളിവ് സഹിതം പിടികൂടി അയാളെ ഏതുവിധേനെയും ജയിലിലടയ്ക്കാൻ പോലീസ് തീരുമാനിക്കുന്നു, അതിനായി പോലീസിലെ തന്നെ സമർത്ഥനായ ഒരു ഉദോഗസ്ഥൻ ഗുണ്ട എന്ന വ്യാജേനെ അയാളുടെ പ്രീതി പിടിച്ചുപറ്റി അയാളുടെ സംഘത്തിൽ ചേരുന്നു...........




ഇത്രയുമൊക്കെ വായിക്കുമ്പോൾ സാധാരണ കേട്ടിട്ടുള്ള പ്രമേയം ആണെന്ന് തോന്നും,  പക്ഷെ ശേഷം കാര്യങ്ങൾ ആരും ചിന്തിക്കുന്നത് പോലെ പോലും ആയിരിക്കില്ല.....





കണ്ടറിയുക, മികച്ച ഒരു ആക്ഷൻ എന്റർടൈനർ ആണ്, മികച്ച ട്വിസ്റ്റും, മികച്ച ബിജിഎമ്മും ചിത്രത്തിന്റെ മാറ്റ് വർധിപ്പിച്ചിരിക്കുന്നു.....



ഉഗ്രം എന്ന ആക്ഷൻ ഫിലിമിലൂടെ ചിരപരിചിതനായ ശ്രീമുരളിയാണ് ഇതിൽ നായകവേഷത്തിൽ എത്തിയിരിക്കുന്നത്....


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക






0 Comments:

Post a Comment

Search This Blog

Powered by Blogger.