Greta 2018 English  Psychological ത്രില്ലെർ Link :  https://t.me/favaioS/14128 ******************* Gone Girl, Orphan തുടങ്ങിയ സൈക്കോ ത്രില്ല...

Home » » Greta

Greta

Greta 2018

English 

Psychological ത്രില്ലെർ

Link : https://t.me/favaioS/14128


*******************

Gone Girl, Orphan തുടങ്ങിയ സൈക്കോ ത്രില്ലെർ സിനിമകൾ പോലെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മറ്റൊരു സിനിമയാണിത്, സൈക്കോ ത്രില്ലെർ സിനിമാ പ്രേമികൾ മിസ്സാക്കാൻ പാടില്ലാത്ത ഒരു ഐറ്റം....

********************


എന്റെ പേര് ഗ്രേറ്റ, പറയാൻ അങ്ങനെ ബന്ധുക്കൾ ആരും കൂടെയില്ലാത്ത ഞാൻ ആ വലിയ വീട്ടിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്, അങ്ങനെ ഇരിക്കെ ആണ് ഞാൻ ഫ്രാൻസിസ് എന്ന പെൺകുട്ടിയുമായി പരിചയപ്പെട്ടത്, അവളുമായുള്ള ഓരോ നിമിഷങ്ങളിലുമാണ് ഞാൻ ജീവിതം ആസ്വദിച്ചത്,  അമ്മ മരിച്ച പോയ അവൾക്ക് ഞാൻ ഒരമ്മയേപ്പോലെ ആയിരുന്നു, സമയം കിട്ടുമ്പോൾ ഒക്കെ അവൾ എന്റെ വീട്ടിൽ വരുമായിരുന്നു, വർത്തമാനം പറഞ്ഞും ഒന്നിച്ചു പാചകം ചെയ്തും ഞങ്ങൾ ജീവിതം ആസ്വദിച്ചു.....



പക്ഷെ അങ്ങനെ ഇരിക്കെ ഒരു ദിവസം മുതൽ അവൾ എന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങി എന്റെ ഫോൺ കോളുകൾ എടുക്കാതെ ആയി, എന്നെ കാണുന്നത് പോലും അവൾക്ക് ഇഷ്ടമല്ലാതായി, കാരണം അന്വോഷിച്ചിറങ്ങിയ എനിക്ക് മനസിലായത് അവളുടെ സ്വാർത്ഥയായ ഒരു കൂട്ടുകാരിക്ക് ഫ്രാൻസിസ് മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത് ഇഷ്ടം അല്ലെന്നും അവൾ എന്തോ കള്ളക്കഥ പറഞ്ഞു ഫ്രാൻസിസിനെ എന്നിൽ നിന്നും അകറ്റുകയും ആണ് ചെയ്തത് എന്നാണ്....



ആ കൂട്ടുകാരി കാരണം ഫ്രാൻസിസിന്റെ ജീവൻ പോലും അപകടത്തിൽ ആവാം എന്ന് ഞാൻ മനസിലാക്കി, മധ്യവയസ്ക്കയായ, സഹായിക്കാൻ മറ്റാരും ഇല്ലാത്ത എനിക്ക് അവളെ രക്ഷിക്കാൻ കഴിയുമോ???



ശേഷം സ്‌ക്രീനിൽ.........




ആദ്യത്തെ 15 മിനുട്ട് കണ്ടു കഴിഞ്ഞപ്പോൾ സ്ലോ ആണല്ലോ നിർത്തിയാലോ എന്നൊക്കെ തോന്നി, പക്ഷെ അത് കഴിഞ്ഞു പടം വേറെ ലെവൽ ആണ്.....👍👍👍



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക....



0 Comments:

Post a Comment

Search This Blog

Powered by Blogger.