21 Bridges -2019 English Action / Thriller Malayalam Sub : ✅ ഫിലിം വേണ്ടവർ  @peruva   എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ  "...

Home » » 21 Bridges

21 Bridges

 21 Bridges -2019

English

Action / Thriller

Malayalam Sub : ✅


ഫിലിം വേണ്ടവർ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക , വരുന്നതിൽ 
" ഞാൻ കണ്ട സിനിമകൾ " എന്ന ഗ്രൂപ്പിൽ പടം കിട്ടും


പോലീസും കള്ളനും,ആക്ഷനും ത്രില്ലിങ്ങും, വെടിവെയ്പ്പും എല്ലാമായി ഒരു മികച്ച ഒരു എന്റർടെയ്നർ കാണാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ?? എങ്കിൽ ധൈര്യമായി കണ്ടോ ഒട്ടും നിരാശപ്പെടുത്തില്ല ഈ ചിത്രം....




ഭരത് ചന്ദ്രനെപ്പോലെ നേരും നെറിയുമുള്ള പോലീസ് ഉദ്യോഗസ്ഥൻ ആന്ദ്രേ, വെളുപ്പിന് ഒരു മണിക്ക് സംഭവ സ്ഥലത്തു എത്തിയപ്പോ അറിയാൻ സാധിച്ചത് രണ്ടു കള്ളന്മാർ മയക്കു മരുന്ന് കള്ളക്കടത്തിനിടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തി എന്നുള്ള വാർത്തയായിരുന്നു...



സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ശേഷം അവിടെ നിന്നും പുറത്താക്കപ്പെട്ട രണ്ടുപേരാണ് ഇതിനു പിന്നിലെന്നു ആന്ദ്രേ കണ്ടെത്തുന്നു....



മാൻഹട്ടൻ ടൗണിലേക്കാണ് കള്ളന്മാർ കടന്നത് എന്നറിഞ്ഞ ആന്ദ്രേ അങ്ങോട്ടുള്ള 21 പാലങ്ങൾ അടക്കമുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും കുറച്ചു സമയത്തേക്ക് ബ്ലോക്ക്‌ ചെയ്യിപ്പിക്കുന്നു, എന്നിട്ട് അവരെ തിരഞ്ഞിറങ്ങുന്നു.....




ആ കള്ളന്മാരുടെ പിന്നാലെ വലിയ വേറെ കുറെ ആൾക്കാർ ഉണ്ടായിരുന്നു എന്നും ആന്ദ്രേയുടെ കയ്യിൽ അകപ്പെടും മുൻപ് അവരെ  ഇല്ലാതാക്കി തങ്ങളുടെ രഹസ്യങ്ങൾ ഭദ്രമാക്കാൻ അവർ ഇറങ്ങിയിട്ടുണ്ടെന്നും ആന്ദ്രേ അപ്പോൾ അറിഞ്ഞിരുന്നില്ല......



ശേഷം സ്‌ക്രീനിൽ....



ഒട്ടും ബോറടിപ്പിക്കാത്ത മികച്ചൊരു പോലീസ് ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു.....



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.