The Phone (2015 )
Korean - Thriller /Action
Link : https://t.me/favaioS/13989
വീടിനുള്ളിൽ ആരോ കൊലപ്പെടുത്തിയ നിലയിൽ ഭാര്യയുടെ ജീവനറ്റ ശരീരം കണ്ടപ്പോൾ കോ ഡോങ് ഹോ യ്ക്ക് അത് താങ്ങുനാകുമായിരുന്നില്ല .കാരണം അത്രമേൽ അവളെ അയാൾ സ്നേഹിച്ചിരുന്നു ........
പോലീസിന്റെ അന്വോഷണം എങ്ങുമെത്താതെ ഒരു വർഷം കടന്നുപോയി ............
അങ്ങനെ ഇരിക്കെ കോ ഡോങ് ഹോ യ്ക്ക് മൊബൈലിൽ ഒരു കോൾ എത്തുന്നു , അപ്പുറത്തെ വ്യക്തിയെ തിരിച്ചറിഞ്ഞ അയാൾ നടുങ്ങുന്നു . ഒരു വർഷം മുൻപ് മരണപ്പെട്ട അയാളുടെ ഭാര്യ ആയിരുന്നു അയാളെ വിളിച്ചത് ....
തന്നെ ആരോ പറ്റിയ്ക്കാൻ ശ്രമിക്കുക ആണെന്ന് വിചാരിച്ച അയാൾക്ക് കുറച്ചു നേരത്തെ സംസാരത്തിൽ നിന്നും അത് തന്റെ ഭാര്യ തന്നെയാണെന്നും , അവൾ ഇപ്പോൾ തന്നെ വിളിക്കുന്നത് ഒരു വർഷം പുറകിൽ നിന്നുമാണെന്നുമുള്ള നടുക്കുന്ന സത്യം വിശ്വസിക്കാൻ കഴിയുമായിരുന്നില്ല ....
എന്തൊക്കെയോ അസ്വാഭാവിക കാര്യങ്ങൾ തന്റെ ചുറ്റും നടക്കുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലാവുന്നു . എങ്ങനെയും കുറ്റവാളിയെ കണ്ടെത്തി തന്റെ ഭാര്യയുടെ മരണം തടയാൻ അയാൾ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു ...
ടൈംട്രാവലിങ്ങിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു മികച്ച ആക്ഷൻ ത്രില്ലെർ ചിത്രം
NB : രണ്ടായിരത്തിൽ ഇറങ്ങിയ Frequency, 2020 ൽ ഇറങ്ങിയ The Call തുടങ്ങിയ ടൈം ട്രാവലിംഗ് ത്രില്ലെർ ചിത്രങ്ങൾ സമ്മാനിച്ച അതെ ത്രില്ലിംഗ് അനുഭവങ്ങൾ ഈ ചിത്രവും നമുക്ക് സമ്മാനിക്കുന്നു
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment