Hide and Seek -2013  Korean Mystery Thriller  Link : https://t.me/favaioS/14011 മികച്ച ഒരു സസ്പെൻസ് ത്രില്ലെർ . കൊറിയൻ ത്രില്ലെർ സിനിമാപ്രേമ...

Home » » Hide and Seek

Hide and Seek

Hide and Seek -2013 

Korean Mystery Thriller 

Link : https://t.me/favaioS/14011


മികച്ച ഒരു സസ്പെൻസ് ത്രില്ലെർ . കൊറിയൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒരു വിരുന്നാണ് ഈ ചിത്രം . സസ്‌പെൻസും ട്വിസ്റ്റും  ഇമോഷണൽ രംഗങ്ങളുമായി മനസ്സ് നിറയ്ക്കുന്ന ഒരു ചിത്രം 



ഭാര്യക്കും തന്റെ രണ്ടുകുട്ടികൾക്കും ഒപ്പം നല്ലരീതിയിൽ ജീവിക്കുന്ന Sung-soo എന്ന ബിസിനസ്സ്കാരന് ഒരു ദിവസം ഒരു ഫോൺ കോൾ എത്തുന്നു . അവന്റെ സഹോദരനെ കുറച്ചു നാളായിട്ട് കാണുവാനില്ല എന്നത്  ആയിരുന്നു ആ സന്ദേശം 


മറക്കുവാനാഗ്രഹിക്കുന്ന ചില  ചെറുപ്പകാല അനുഭവങ്ങളെത്തുടർന്ന് സഹോദരനുമായി ഇപ്പോൾ യാതൊരു ബന്ധവും കാത്തുസൂക്ഷിക്കുന്നില്ലാത്ത Sung-soo സഹോദൻ താമസിക്കുന്ന അപ്പാർട്മെന്റ് കണ്ടുപിടിച്ചു അവിടെ എത്തുന്നു ..


ആ അപ്പാർട്മെന്റിലെ  താമസക്കാരിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്നു  അവനു മനസ്സിലാവുന്നു , സഹോദരനെക്കുറിച്ചു അന്വോഷിച്ച Sung-soo നെ അടുത്ത റൂമിലെ ആളുകൾ ആട്ടിപ്പായിക്കുന്നു , മനോരോഗം പ്രകടിപ്പിക്കുന്നവനും വിരൂപനായ അവനെക്കൊണ്ട് തങ്ങൾ പൊറുതിമുട്ടി ഇരിക്കുക ആയിരുന്നു എന്നും മേലാൽ ഈ കാര്യം പറഞ്ഞു അങ്ങോട്ട് ചെല്ലരുത് എന്നും അവർ Sung-soo നെ താക്കീത് ചെയ്യുന്നു 



സഹോദരന്റെ മുറി തുറന്ന അവനു അവിടെ ഞെട്ടിക്കുന്ന പല കാഴ്ചകളും ആയിരുന്നു കാത്തിരുന്നത് .......................



എല്ലാം ഒളിച്ചിരുന്ന് നിരീക്ഷിച്ചു തന്നെയും തന്റെ കുടുംബത്തെയും മറ്റൊരാൾ വേട്ടയാടുവാൻ തയ്യാറെടുക്കുന്നുണ്ടെന്നു അപ്പോൾ Sung-sooനു യാതൊരു അറിവും ഉണ്ടായിരുന്നില്ല ............



ശേഷം സ്‌ക്രീനിൽ ..........



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


യൂട്യൂബിൽ ഉള്ള റിവ്യൂ കാണുവാൻ : https://www.youtube.com/watch?v=MJKXrJ8HOQM&feature=youtu.be





0 Comments:

Post a Comment

Search This Blog

Powered by Blogger.