I remember you - 2017 Icelandic Mystery Horrer https://t.me/favaioS/14038 സ്ലോ പെയ്സിൽ കഥ പറയുന്ന, ഹോറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മികച...

Home » » I remember you

I remember you

I remember you - 2017

Icelandic

Mystery Horrer

https://t.me/favaioS/14038

സ്ലോ പെയ്സിൽ കഥ പറയുന്ന, ഹോറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലെർ ആണ് ഈ ചിത്രം....


എഴുപത് വയസായ ഒരു സ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിനെ സഹായിക്കാൻ എത്തുന്ന ഒരു ഡോക്ടറുടെയും പോലീസ് ഓഫീസറുടെയും ചില നടുക്കുന്ന കണ്ടെത്തലുകളിലൂടെ കഥ പുരോഗമിക്കുന്നു. അറുപതു വർഷങ്ങൾക്ക് പിന്നിലെ ചില സംഭവങ്ങൾക്ക് ഈ മരണവുമായി ചില ബന്ധം ഉള്ളതായി അവർക്ക് സംശയം ഉണ്ടാവുന്നു......



ചിത്രം പകുതി ആവുമ്പോഴേക്കും സാധാ പ്രേക്ഷകർക്ക് ഒരു കിളി പോവുന്ന ഫീൽ ഈ ചിത്രം സമ്മാനിച്ചിരിക്കും, കണ്ട ഭാഗം ജസ്റ്റ്‌ ഒന്ന് ഓടിച്ചു വിട്ട് ഒന്നുംകൂടെ കണ്ടാൽ ആ കിളി തിരിച്ചു വരും...




കിളി പറത്തി കാണുന്നതിൽ താല്പര്യം ഉള്ളവർ ബാക്കി ഭാഗം👇 വായിക്കേണ്ട......




*****


ഒരേ സമയം രണ്ടു കഥകൾ ഇടകലർത്തി പറയുന്ന രീതിയാണ് സിനിമയിൽ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്, ആത്മഹത്യ യും അത് അന്വോഷിക്കുന്ന പോലീസ്, ഡോക്ടർ കണ്ടെത്തുകളോടൊപ്പം മറ്റൊരു കഥ കൂടി ഇടകലർത്തി കാണിച്ചിരിക്കുന്നു,  അവധി ആഘോഷിക്കാൻ ഒരു കടൽത്തിരത്തോട് ചേർന്നുള്ള പഴയ ഒരു കെട്ടിടത്തിൽ എത്തിയ ഒരു ഭാര്യയും ഭർത്താവും അവരുടെ സുഹൃത്തിന്റെയും കഥ കൂടി കാണിക്കുന്നു, ഇവർക്ക് അവിടെ ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ നേരിടേണ്ടി വരുന്നു.....



ഈ രണ്ടു കഥകളുടെയും ക്ലൈമാക്സ്‌ മനോഹരമായ രീതിയിൽ ഒന്നിപ്പിച്ചിരിക്കുന്നതിൽ ആണ് സംവിധായകന്റെ യഥാർത്ഥ കഴിവ് പ്രകടമായിരിക്കുന്നത്....



ആദ്യകഥയിലെ എഴുപത് വയസുള്ള ചിലരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന സീരിയൽ കില്ലറും സമാന്തരമായി പറഞ്ഞു പോവുന്ന കഥയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയവരുടെ പിന്നിലെ നിഗൂഢതയും എല്ലാം അവസാനം ഒന്നിപ്പിച്ച ക്ലൈമാക്സ്‌ തീർച്ചയായും പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പ്....


not everyone's cup of tea



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.