Colonia -2015 (The Colony) Spanish / English    Historical Thriller / Romantic  Link:  https://t.me/favaioS/14068 ഓരോ നിമിഷവും ആകാംഷയോടു കൂ...

Home » , » Colonia

Colonia

 Colonia -2015 (The Colony)

Spanish / English   

Historical Thriller / Romantic 

Link: https://t.me/favaioS/14068

ഓരോ നിമിഷവും ആകാംഷയോടു കൂടി നോക്കിയിരുന്ന് , ഇടയ്ക്ക് ദൈവമേ അവർക്ക് ഒരാപത്തും വരല്ലേ എന്നുള്ള പ്രാർത്ഥനയിൽ ത്രില്ലടിച്ചിരുന്ന് ഒരു സിനിമാ കാണാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ??


എങ്കിൽ ഒന്നും നോക്കേണ്ട ധൈര്യമായി ഇന്നുതന്നെ കണ്ടോ , ഒരു ഒന്നൊന്നര ത്രില്ലിംഗ് സിനിമാ അനുഭവം ഈ ചിത്രം സമ്മാനിച്ചിരിക്കും.


ചിലിയിൽ അന്ന് വിമാനമിറങ്ങിയ ലെന പതിവില്ലാത്തവിധം സന്തോഷവതിയായിരുന്നു , കാരണം ഇനി ഒരാഴ്ച തന്റെ പ്രതിശ്രുതവരനോടൊപ്പം കഴിയാമല്ലോ എന്നുള്ള ചിന്തയിൽ ആയിരുന്നു അവൾ .ചിലിയിലേക്ക് സർവീസ്  നടത്തിയിരുന്ന വിമാനത്തിലെ എയർ ഹോസ്റ്റസ് ആയിരുന്നു അവൾ . കാമുകൻ ഡാനിയലാവട്ടെ ചിലിയിൽ തന്നെ  ഉണ്ടായിരുന്നു .


അമേരിക്ക , ചിലിയിലെ പ്രെസിഡെന്റ് ഭരണത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നാൽ ചിലിയിലെ യുവാക്കളിൽ പലരും  പ്രസിഡന്റ് നെ അനുകൂലിച്ചു യോഗങ്ങൾ കൂടുകയും അദ്ദേഹത്തിനായി പ്രവർത്തിക്കുകയും ചെയ്തു , യുവാക്കളോടൊപ്പം ഡാനിയലും തന്നാൽ ആവുംവിധം പ്രെസിഡെന്റ്നായി നിലകൊണ്ടു ...

എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു , ചിലി പട്ടാളം അമേരിക്കയുടെ സഹായത്തോടെ ഭരണം പിടിച്ചെടുക്കുകയും പ്രസിഡന്റ് അനുകൂലികളെ വേട്ടയാടുവാൻ ആരംഭിക്കുകയും ചെയ്തു . പ്രെസിഡന്റിൻറെ അടുത്ത അനുയായികളെ അവർ തോക്കിനിരയാക്കി ....


ഡാനിയലും അവരുടെ കണ്ണിൽ പെടുന്നു . ലെനയുടെ കണ്മുൻപിൽ വെച്ച്  അവർ ഡാനിയേലിനെ കൊണ്ടുപോവുന്നു .......


എങ്ങോട്ടാണ് അവനെ അവർ കൊണ്ടുപോയതെന്നു അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു .........

ഏറെ ശ്രെമകരമായ അന്വോഷണത്തിനു ഒടുവിൽ  അവനെ തടവിൽ പാർപ്പിക്കാൻ സാധ്യത ഉള്ള ഒരു സ്ഥലത്തെക്കുറിച്ചുള്ള  അറിവ് ലെനയ്ക്ക് ലഭിക്കുന്നു .പുറമെ നിന്നുള്ള ലോകത്തിനു മുൻപിൽ അത് മിഷനറിമാർ നടത്തുന്ന മതപഠനവും ചാരിറ്റിയും നടത്തുന്ന വെറും ഒരു സ്ഥാപനം മാത്രമായിരുന്നു , എന്നാൽ അങ്ങോട്ട് പോയിട്ടുള്ള ആരും പിന്നീട് പുറം ലോകം കണ്ടിട്ടില്ല എന്നതായിരുന്നു സത്യം .....


അവിടെക്ക്  തന്റെ കാമുകനെ രക്ഷിക്കാൻ വേണ്ടി ലെന  ഇറങ്ങിത്തിരിക്കുന്നു ..................

ശേഷം സ്‌ക്രീനിൽ ..........................


ഇതുകൊണ്ട് കഥ ഒന്നും ആയിട്ടില്ല , ഇനിയാണ് ഒന്നൊന്നര ത്രില്ലിംഗ് നിമിഷങ്ങൾ , ഏതൊരു സിനിമാപ്രേമിയെയും രസിപ്പിക്കാൻ ഉള്ള  കുറെ നിമിഷങ്ങൾ സമ്മാനിപ്പിച്ച ഒരു ഒന്നൊന്നര ത്രില്ലിംഗ് സിനിമാ അനുഭവം 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.