122 (2019) Arabic  Crime / Thriller Link:  https://t.me/favaioS/14073 ഈജിപ്റ്റിൽ നിന്നും ഇതാ വെറും ഒന്നൊര മണിക്കൂർ ഉള്ള മികച്ച ഒരു ക്രൈം ത്...

Home » » 122

122

 122 (2019)

Arabic 

Crime / Thriller


Link: 

https://t.me/favaioS/14073

ഈജിപ്റ്റിൽ നിന്നും ഇതാ വെറും ഒന്നൊര മണിക്കൂർ ഉള്ള മികച്ച ഒരു ക്രൈം ത്രില്ലെർ ചിത്രം . ഒട്ടും ബോറടിപ്പിക്കാത്ത ഒരു മനോഹര ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കുന്നു . 


ഒരു ചെറിയ ഷോപ്പിലെ സെയിൽസ്മാനായിരുന്നു നാസർ , അവനു ഓംനിയയെ ഇഷ്ടപെടാൻ  അവളുടെ കേൾവിശക്തിക്കുറവൊന്നും ഒരു തടസ്സമായിരുന്നില്ല. അവളോടൊപ്പം മെച്ചപ്പെട്ട ഒരു ജീവിതം ആഗ്രഹിച്ച അവൻ കാശുണ്ടാക്കുവാൻ വേണ്ടി ഒരു തവണത്തേക്ക് നീതിക്ക് നിരക്കാത്ത ഒരു പ്രവൃത്തി ചെയ്യുവാൻ തീരുമാനിച്ചു . പക്ഷെ സ്നേഹനിധിയായ ഓംനിയ അവനെ തനിച്ചു വിടാൻ ഒരുക്കമല്ലായിരുന്നു ..


പെട്ടെന്ന് കാശുണ്ടാക്കുവാനായി പുറപ്പെട്ട ആ യാത്രയിൽ   അവൻ  അവളെയും ഒപ്പം കൂട്ടി , എന്നാൽ വിധി അവർക്കായി കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു , യാത്രയിൽ അവർക്ക് ഒരു അപകടം സംഭവിക്കുന്നു , അവരുടെ വണ്ടി മറ്റൊന്നുമായി കൂട്ടിയിടിച്ചു ഉണ്ടായ ആ അപകടത്തെത്തുടർന്ന് ബോധം നഷ്ടപ്പെട്ട ഓംനിയ കണ്ണ് തുറക്കുമ്പോൾ ഒരു ക്ലിനിക്കിൽ ആയിരുന്നു ..  നാസറിനെ അവിടെ എങ്ങും കാണുവാൻ ഉണ്ടായിരുന്നില്ല , ക്ലിനിക്കിലെ ആളുകളിൽ നിന്നും അവൾക്ക് തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ല ...


ക്ലിനിക്കിലെ ഡോക്ടർമാരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വാഭാവികതകൾ അവൾക്ക് അനുഭവപ്പെടുവാൻ തുടങ്ങുന്നു .......


തന്റെ ജീവൻ അപകടത്തിൽ ആണെന്ന് അപ്പോൾ അവൾ അറിഞ്ഞിരുന്നില്ല ..........................


നാസറിന് എന്താണ് സംഭവിച്ചത് ?? അവൻ അവളെ  ചതിച്ചതായിരുന്നോ ??? എന്തായിരുന്നു അവളെ തേടിവന്ന അപകടം ?? അതിൽ നിന്നും അവൾക്ക് രക്ഷപെടാൻ സാധിക്കുമോ ???


എല്ലാത്തിന്റെയും ഉത്തരം കണ്ടറിയുക 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.