The Crow - 1994  English  Superhero / Action  Link :  https://t.me/favaioS/14086 റിവ്യൂന് മുൻപ് രണ്ട് വാക്ക് നായകനെക്കുറിച്ച്   ***********...

Home » » The Crow

The Crow

 The Crow - 1994 

English 

Superhero / Action 

Link : https://t.me/favaioS/14086

റിവ്യൂന് മുൻപ് രണ്ട് വാക്ക് നായകനെക്കുറിച്ച്  

***********

സിനിമയുടെ റിവ്യൂ ഒരിടത്തു വായിച്ചപ്പോൾ ഇതിലെ നായകൻ ബ്രണ്ടൻ ലീ , ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു എന്ന് വായിച്ചു , തുടർന്ന് ഇതിനെക്കുറിച്ച് നെറ്റിൽ പരതിയപ്പോൾ കിട്ടിയ വിവരങ്ങൾ ഏറെ സങ്കടപ്പെടുത്തുന്ന ഒന്നായിരുന്നു ...


ലോകം കണ്ട മഹാനായ മാർഷ്യൽ ആർട്ടിസ്റ്റ് ബ്രൂസ് ലീ യുടെ ഒരേ ഒരു പുത്രൻ ആയിരുന്നു  ബ്രണ്ടൻ ലീ, അച്ഛനെപ്പോലെതന്നെ മകനും മാർഷ്യൽ ആർട്ടിസ്റ്റ്ൽ തന്റെ പാടവം തെളിയിച്ച വ്യക്തിയായിരുന്നു . എന്നാൽ തന്റെ  ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ അദ്ദേഹം മരണപ്പെടുകയാണുണ്ടായത് . 


ഒരു വെബ്‌സൈറ്റിൽ നിന്നും  കിട്ടിയ വിവരം അനുസരിച്ചു സിനിമയിൽ ഒരു രംഗത്ത്  വില്ലൻ നടത്തുന്ന വെടിവെയ്പ്പിൽ  അബദ്ധത്തിൽ ബ്രണ്ടൻ ലീ മരിക്കുകയാണുണ്ടായത് , തോക്കിൽ ബുള്ളറ്റ് നിറയ്ക്കുന്നതിന്റെ ക്ലോസപ്പ് രംഗം ക്യാമറയിൽ പകർത്തിയതിന് ശേഷം യഥാർത്ഥ ബുള്ളറ്റുകൾ നീക്കം ചെയ്തതിനു ശേഷം ആയിരുന്നു വെടിവെയ്പ്പ് രംഗം ഷൂട്ട് ചെയ്തത് , എന്നാൽ ബുള്ളറ്റുകൾ നീക്കം ചെയ്യുന്നതിനിടെ ഒരെണ്ണത്തിന്റെ ഭാഗം അറിയാതെ തോക്കിൽ തന്നെ കിടപ്പുണ്ടായിരുന്നു , ഇതറിയാതെ നടന്ന ചിത്രീകരണത്തിടെ ബ്രണ്ടൻ ലീക്കു വെടിയേൽക്കുകയാണുണ്ടായത് ... 


ബ്രണ്ടൻ ലീ യുടെ മരണത്തെച്ചൊല്ലി  ഒരുപാട് വിവാദങ്ങൾ ഉണ്ടാവുകയും  പിന്നീടുണ്ടായ പല തടസ്സങ്ങളും മറികടന്നാണ് ഈ സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുകയും സിനിമ വെളിച്ചം കാണുകയും ചെയ്തത് . സ്ക്രിപ്റ്റിൽ പല തിരുത്തലുകൾ വരുത്തുകയും , നായകനോട് രൂപസാദൃശ്യം ഉള്ള ആളെ വെച്ച് ഷൂട്ട് ചെയ്തും കുറെ ഭാഗങ്ങൾ അന്നെത്തെ ടെക്നോളജി ഉപയോഗിച്ച് ക്രിയേറ്റ് ചെയ്തും ആണ് സിനിമ പൂർത്തീകരിച്ചത്  . ഏറെ വിവാദങ്ങളെത്തുടർന്ന് ഇറങ്ങിയ ഈ സിനിമ വലിയ വിജയം കൈവരിക്കുകയും ചെയ്തു ..

*******Review

പ്രണയത്തിലായിരുന്ന എറിക്കും ഷെല്ലിയും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത് .  പിറ്റേന്ന് വിവാഹം തീരുമാനിച്ചിരുന്ന അവർക്ക് തലേ ദിവസം രാത്രി  ഉറങ്ങുവാൻ സാധിക്കുമായിരുന്നില്ല . തങ്ങൾ ഒന്നിച്ചുള്ള മനോഹരമായ  വിവാഹ ജീവിതത്തെപ്പറ്റി സംസാരിച്ചിരുന്ന അവരുടെ സന്തോഷത്തിനു പക്ഷെ അധികം ആയുസ്സുണ്ടായിരുന്നില്ല . നഗരത്തിലെ എന്തിനും മടിയില്ലാത്ത ഒരു ക്രിമിനൽ  ഗ്യാങ്ങിന്റെ കണ്ണിൽ ഇവർ പെട്ടിരുന്നു .. ജീവന് തുല്യം താൻ സ്നേഹിച്ച ഷെല്ലി ആ കിരാതന്മാരുടെ കയ്യിൽ കിടന്നു പിടയുന്നത് കണ്ടുകൊണ്ട് മരിക്കുവാനായിരുന്നു എറിക്കിന്റെ  വിധി .............................


ഈ ലോകത്തുനിന്നും ആത്മാക്കളെ അങ്ങേലോകത്തേക്ക് യാത്രയാക്കുന്ന കാക്കയ്ക്ക് പക്ഷെ ഇത്രയും ദുഃഖത്തിൽ ഉള്ള ആ ആത്മാവിനെ അങ്ങനെ വിട്ടയക്കാൻ മനസ്സുവന്നില്ല . അവന്റെ ആത്മാവിനു ശാന്തി ലഭിക്കുവാൻ അവനു ഈ ഭൂമിയിൽ കുറച്ചു പ്രവർത്തികൾ ചെയ്തുതീർക്കേണ്ടതായിട്ടുണ്ടെന്ന് കാക്ക തീരുമാനിക്കുന്നു , പ്രതികാരദാഹിയായ അവന്റെ ആതാമാവിനെ വീണ്ടും അവന്റെ ശരീരത്തിലേക്ക് അയക്കുന്നു .. അവനു ചെയ്തു തീർക്കുവാൻ കുറെ ജോലികൾ ബാക്കിയുണ്ടായിരുന്നു .................


ശേഷം സ്‌ക്രീനിൽ കഥ കേൾക്കുമ്പോൾ ഒരു പ്രേതപ്പടം എന്നൊരു ഫീൽ എല്ലാവർക്കും തോന്നിയേക്കാം , പക്ഷെ അങ്ങനെ അല്ല ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് . ചെറിയൊരു സൂപ്പർഹീറോ പരിവേഷം കൊടുത്ത് തികച്ചും വിത്യസ്ഥമായ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മേക്കിങ്ങിലെ വിത്യസ്തതകൊണ്ട് ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നായാണ് ചരിത്രം പറയുന്നത് ....


പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ നമുക്ക് തരുന്ന മികച്ച ഒരു ആക്ഷൻ റൊമാന്റിക് പ്രതികാര കഥ പറയുന്ന  ചിത്രമാണിത് ..


കൂടുതൽ വായനയ്ക്ക്  ബ്ലോഗ് peruva.com സന്ദർശിക്കുക

0 Comments:

Post a comment

Search This Blog

Powered by Blogger.