Enter Nowhere -2011  English  Mystery Thriller  Link :  https://t.me/favaioS/14098 മികച്ച ഒരു മിസ്റ്ററി ത്രില്ലെർ സിനിമാ അനുഭവം സമ്മാനിക്കുന...

Home » » Enter Nowhere

Enter Nowhere

Enter Nowhere -2011 

English 

Mystery Thriller 

Link : https://t.me/favaioS/14098

മികച്ച ഒരു മിസ്റ്ററി ത്രില്ലെർ സിനിമാ അനുഭവം സമ്മാനിക്കുന്ന  ചിത്രമാണിത് 

വിജനമായ ഒരു കാടിന് നടുവിലൂടെയുള്ള  യാത്രക്കിടെ കേടായ കാർ നന്നാക്കുവാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പോയ ഭർത്താവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ ഇരുന്നപ്പോൾ തിരക്കി ഇറങ്ങിയതായിരുന്നു സമാന്ത , നടന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ  അവൾക്ക് ഒരു കാര്യം മനസിലായി ചുറ്റുവട്ടത്തൊന്നും ഒരാൾ പോലും ഇല്ല ...


കാടിന് നടുവിൽ കണ്ട ചെറിയൊരു ഷെൽട്ടറിനുള്ളിൽ അഭയം തേടിയ അവൾക്ക് അതിനുള്ളിൽ ചെറിയൊരു വാർത്താവിനിമയ റേഡിയോയും , ആരോ മിച്ചം വെച്ച കുറച്ചു ഭക്ഷണത്തിന്റെ ബാക്കിയുമേ കാണാൻ സാധിച്ചുള്ളൂ ....  , കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ മറ്റൊരാൾ ആ ഷെൽട്ടറിൽ എത്തുന്നു . അയാളുമായി പരിചയപ്പെട്ടപ്പോൾ അയാളുടെ പേര് ടോം എന്നാണെന്നും അയാളും കഴിഞ്ഞ ദിവസം അതുവഴി പോയപ്പോൾ വണ്ടിക്ക് ചെറിയൊരു അപകടം പറ്റി കാട്ടിൽ കുടുങ്ങിയതാണെന്നും അവൾക്ക് മനസ്സിലാവുന്നു .....


അവിടെ  നിന്നും പുറത്തുകടക്കുവാൻ എന്തെങ്കിലും മാർഗ്ഗം അന്വോഷിച്ചു ടോം പുറത്തു പോയ സമയം സാമന്ത  തനിച്ചായിരുന്നു . പുറത്തൊരനക്കം കേട്ട് ഇറങ്ങി നോക്കിയ അവൾ കണ്ടത് ഒരു സ്ത്രീ പുറത്തുകിടക്കുന്നതായിരുന്നു .. അവൾ അതുവഴി പോയപ്പോൾ കാമുകനുമായി വഴക്കുണ്ടാക്കി ഇറങ്ങി നടന്നതായിരുന്നു ഷീണിച്ചപ്പോൾ വിശ്രമിക്കാൻ വേണ്ടി ആ ഷെൽട്ടറിനു മുൻപിൽ കുറച്ചു സമയം ചിലവിട്ടതായിരുന്നു അവൾ ..


അവിടെ നിന്നും പുറത്തുകടക്കുവാൻ  മൂന്നുപേരും  തീരുമാനിക്കുന്നു . എന്നാൽ കുറെ ശ്രെമങ്ങൾക്ക് ശേഷം അവർക്ക് ഒരു ദുഃഖ സത്യം മനസ്സിലാവുന്നു , ആ കാടിനുള്ളിലൂടെ ഏതു സൈഡിൽ കൂടി പുറത്തേക്ക് കടക്കാൻ ശ്രെമിച്ചാലും കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം  അവർ യാത്ര പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ അവർ തിരിച്ചെത്തുന്നു ............... 


തങ്ങൾ അവിടെ കുടുങ്ങിയതാണെന്ന് മനസിലാക്കിയ അവർക്ക് ഇതിനു പിന്നിൽ മറ്റെന്തോ രഹസ്യം ഉള്ളതായി സംശയം തോന്നുന്നു. ആ രഹസ്യത്തിനു ഉത്തരം കിട്ടാതെ രക്ഷപെടാൻ കഴിയില്ലെന്ന് മനസിലാക്കിയ അവർ അത് അന്വോഷിക്കുന്നു , എന്നാൽ  ചിന്തിക്കാൻ പോലും കഴിയാത്ത വലിയൊരു കുഴപ്പിലാണ് തങ്ങൾ കുടുങ്ങിയിരിക്കുന്നത്   എന്നവർ അപ്പോൾ അറിഞ്ഞിരുന്നില്ല .....................



ശേഷം  സ്‌ക്രീനിൽ ...........


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

യൂട്യൂബിൽ ഉള്ള റിവ്യൂ കാണുവാൻ : https://youtu.be/-0yC-FR30S4







0 Comments:

Post a Comment

Search This Blog

Powered by Blogger.