The Hunt -2012  Danish - Drama / Thriller  Link :  https://t.me/favaioS/13956 പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിരിമുറുക്കത്തിന്റെ അങ്ങേ ...

Home » » The Hunt

The Hunt

 The Hunt -2012 

Danish - Drama / Thriller 

Link :  https://t.me/favaioS/13956


പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിരിമുറുക്കത്തിന്റെ അങ്ങേ അറ്റത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന മനോഹരമായ ഒരു സ്ലോ പേസ് ഡ്രാമ ത്രില്ലെർ ആണ് ഈ ചിത്രം 


ഒരു പ്ലേ  സ്കൂളിലെ ജോലിക്കാരനായിരുന്നു ലൂക്കാസ് , ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന അയാൾ ജീവിതത്തിൽ ആനന്ദം കണ്ടെത്തിയിരുന്നത് സ്കൂളിൽ കുട്ടികളോടൊത്ത് സമയം ചിലവഴിക്കുന്നതിലായിരുന്നു . എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു .. സ്കൂളിലെ ഒരു കൊച്ചു കുട്ടി ക്ലാര യുമായുള്ള സംസാരത്തിൽ നിന്നും സ്കൂൾ പ്രിൻസിപ്പലിന് ഒരു കാര്യം  മനസ്സിലാവുന്നു , അവളെ ലൂക്കാസ് ലൈംഗികമായി ദുരുപയോഗം ചെയ്തിരിക്കുന്നു . അയാളെ പറഞ്ഞുവിട്ട് ഈ കേസ് ഒതുക്കാൻ അവർ തയ്യാറല്ലായിരുന്നു , ഒരു കൊച്ചുകുട്ടിയോട് ഇത്തരത്തിൽ പെരുമാറിയ അയാൾക്ക് ഏറ്റവും വലിയ ശിക്ഷ മേടിച്ചു കൊടുക്കുവാൻ അവർ ആഗ്രഹിച്ചു .......



എന്നാൽ ആദ്യം മുതൽ തന്നെ ലൂക്കാസ് ഇതെല്ലം നിഷേധിച്ചു , ആ കുട്ടി എന്തിനോ വേണ്ടി നുണ പറയുക ആണെന്നായിരുന്നു അയാളുടെ നിലപാട് ..


പക്ഷെ സമൂഹം അങ്ങനെ കരുതാൻ തയ്യാറല്ലായിരുന്നു 



തുടർന്ന് കാണുക ....



ആരാണ് ഇവിടെ സത്യത്തിന്റെ പക്ഷത്ത് നിലകൊണ്ടത് ?? ആ കൊച്ചു കുഞ്ഞോ ?? അതോ ലൂക്കാസോ ?? കണ്ടറിയുക , മികച്ച ഒരു ഇമോഷണൽ ത്രില്ലെർ ആണ് ഈ ചിത്രം 



ഒരാൾ കുറ്റവാളി ആണെന്ന് ആരാണ് വിധി എഴുതേണ്ടത് ?? സമൂഹമോ ?? കോടതിയോ ?? അതോ ഒരാളുടെ മനഃ സാക്ഷിയോ ? കുറെ ചോദ്യങ്ങൾ നമ്മുടെ മുൻപിലേക്ക് ഈ ചിത്രം കൊണ്ടുവരുന്നുണ്ട് 


കേരളത്തിൽ ഒരു കുട്ടിയെ അവന്റെ രക്ഷിതാവുതന്നെ പീഡിപ്പിച്ചു എന്നുള്ള ആരോപണത്തിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവരാത്ത ഈ കാലത്ത് ഈ സിനിമയുടെ പ്രാധാന്യം ഏറെയാണ് , ഇത് ഉറപ്പായും കാണേണ്ട ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ തന്നെയാണ് .........


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.