The Call  (Korean 2020 )  Link : https://t.me/favaioS/13320 ആശുപത്രിയിൽ ഉള്ള അമ്മയെ സന്ദർശിച്ചിട്ട് വീട്ടിൽ എത്തിയപ്പോഴാണ്  കഥാനായികയ്ക്ക് ...

Home » » The Call

The Call

 The Call  (Korean 2020 ) 

Link : https://t.me/favaioS/13320

ആശുപത്രിയിൽ ഉള്ള അമ്മയെ സന്ദർശിച്ചിട്ട് വീട്ടിൽ എത്തിയപ്പോഴാണ്  കഥാനായികയ്ക്ക്   തന്റെ മൊബൈൽ ഫോൺ യാത്രയിലെവിടെയോ നഷ്ടമായതായി മനസിലാവുന്നത്. വീട്ടിലെ മുറിക്കുള്ളിലെവിടെയോ കിടന്ന പഴയൊരു കോഡ്‌ലെസ്സ് ഫോൺ  താൽക്കാലിക ആവശ്യത്തിനായി അവൾ പൊടി തട്ടിയെടുക്കുന്നു .


തികച്ചും യാദൃച്ഛികമായി അവളെ തേടി ഒരു ഫോൺ വിളി എത്തുന്നു , വിളിച്ച പെൺകുട്ടിയുടെ സംസാരത്തിൽ നിന്നും അവളെ ആരോ തടവിലാക്കി ഉപദ്രവിക്കുന്നതായി നായികയ്ക്ക് മനസ്സിലാവുന്നു .... ഇടയ്ക്ക് കട്ടായ ഫോൺവിളി വീണ്ടും എത്തിയപ്പോൾ കുറെ നടക്കുന്ന സത്യങ്ങളാണ് നായികയെ കാത്തിരുന്നത് , ഇരുപതു വർഷങ്ങൾക്ക് മുൻപ് അതേ വീട്ടിൽ തന്നെ താമസിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു അവളെ വിളിച്ചത് , അതും ആ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ!!!!! ,  ഒരു പഴയ കോഡ്‌ലെസ്സ് ഫോണിലൂടെ കാലാന്തരങ്ങൾ കടന്നുള്ള സംസാരം എങ്ങനെ സാധ്യമാവുന്നു ????  


അതിന്റെ പിന്നിലെ സത്യങ്ങൾ നിങ്ങൾ കണ്ടു തന്നെ അറിയുക ...... 



കഥാഗതി പറഞ്ഞു പോവുന്ന ആദ്യഭാഗവും , ഒരു സീരിയൽ കില്ലറുടെ ആഗമനത്തോടെ ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും ചേർത്ത് നിർത്തുമ്പോൾ സിനിമാപ്രേക്ഷകന്‌ വേണ്ടതെല്ലാം  നൽകുവാൻ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചിരിക്കുന്നു .ടൈം ട്രാവലിംഗിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മികച്ചൊരു ക്രൈം ത്രില്ലെർ ചിത്രം . വില്ലൻ വേഷം ചെയ്ത കഥാപാത്രം അഴിഞ്ഞാടിയിരിക്കുന്ന ചിത്രം . മികച്ച ബിജിഎം ചിത്രത്തിന്റെ ഭംഗി വർധിപ്പിച്ചിരിക്കുന്നു എന്ന് തന്നെ പറയാം ..


NB : രണ്ടായിരത്തിൽ ഇറങ്ങിയ Frequency എന്ന ചിത്രം കണ്ട പ്രേക്ഷകർക്ക് അതുമായി കുറെ സാമ്യങ്ങൾ ഉറപ്പായും തോന്നും 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക







0 Comments:

Post a Comment

Search This Blog

Powered by Blogger.