Welcome Home (Hindi 2020 )
Psycho thriller
സാധാരണക്കാരായ രണ്ടു ഗവണ്മെന്റ് ടീച്ചേഴ്സ് സെൻസസ് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആ വീട്ടിൽ എത്തിയത് . തൊട്ടടുത്തെങ്ങും മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല , ആ വീട്ടിലെ ആളുകളുടെ പെരുമാറ്റത്തിലും മറ്റും എന്തോ ഒരു അസ്വാഭാവികത അവർക്ക് ഫീൽ ചെയ്തിരുന്നു , അടുത്ത ദിവസം ഒന്നും കൂടെ ആ വീട് സന്ദർശിക്കാൻ അവർ തീരുമാനിച്ചു ...
അവിടെ എത്തിയ അവരെ കാത്തിരുന്നത് പറഞ്ഞറിയിക്കേണ്ട ഒന്ന് അല്ലായിരുന്നു
അത് കണ്ടു തന്നെ അറിയുക
ഇന്ത്യൻ സിനിമകളിൽ അധികം ആരും കൈവെയ്ക്കാത്ത മേഖലയിലൂടെ ആണ് ചിത്രം പിന്നീട് കടന്നു പോവുന്നത് . ഇംഗ്ലീഷ് ത്രില്ലെർ സിനിമാപ്രേമികൾ ഇതേപോലെ ഉള്ള ചിത്രങ്ങൾ ധാരാളം കണ്ടിട്ടുണ്ടാവണം . എന്നിരുന്നാൽ കൂടി നല്ലൊരു ആസ്വാദനം ഈ ചിത്രം ഉറപ്പു തരുന്നുണ്ട് . ലോല ഹൃദയർ ഇതിന്റെ പിന്നാലെ പോവാതെ ഇരിക്കുന്നതാവും നല്ലത് .
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment