Counter Investigation (French Thriller -2007 ) Link :  https://t.me/favaioS/13451    ( Link  കോപ്പി എടുത്ത് ടെലിഗ്രാം ആപ്പിൽ സെർച്ച് ചെയ്യ...

Home » » Counter Investigation

Counter Investigation

 Counter Investigation

(French Thriller -2007 )

Link : https://t.me/favaioS/13451    ( Link കോപ്പി എടുത്ത് ടെലിഗ്രാം ആപ്പിൽ സെർച്ച് ചെയ്യുക ) 


പത്തുവയസ്സുള്ള മകളുമായി ഒരു സൈക്കിൾ സവാരിക്കിറങ്ങാൻ തുടങ്ങിയതായിരുന്നു പോലീസ് ഇൻസ്‌പെക്ടർ റിച്ചാർഡ് . പക്ഷെ ജോലി സംബന്ധമായി അപ്പോൾ വന്ന ഒരു ഫോൺ കോൾ കാരണം അയാൾക്ക് മകളോടൊപ്പം ആ സമയം ചിലവഴിക്കാൻ സാധിച്ചില്ല .. കളിക്കാൻ കൂട്ട് വരാമെന്നു പറഞ്ഞ അച്ഛനെ  വളരെ സങ്കടത്തോടെ , ജോലിസ്ഥലത്തേക്ക്   മകൾ യാത്രയാക്കി .........



മകളോടൊപ്പമുള്ള കറക്കം അടുത്ത ദിവസമാക്കാം എന്ന് കരുതി ജോലിക്ക് പോയ അയാൾ അറിഞ്ഞിരുന്നില്ല അത് തന്റെ മകളുമായുള്ള അവസാന കൂടിക്കാഴ്ചയായിരുന്നെന്ന് ...


വീടിനടുത്തുള്ള വനപ്രദേശത്ത് നിന്നും മകളുടെ ജീവനറ്റ ശരീരം അടുത്ത ദിവസം കണ്ടെത്തുമ്പോൾ ആ പിതാവിന് സങ്കടം നിയന്ത്രിക്കാൻ ആവുമായിരുന്നില്ല ....


വളരെ പെട്ടെന്ന് തന്നെ പോലീസ് കുറ്റവാളിയെ കണ്ടെത്തുകയും ജയിലിനുള്ളിലാക്കുകയും ചെയ്തു , കോടതി അയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു ....


മാസങ്ങൾ കടന്നുപോയി



ഇൻസ്‌പെക്ടർ റിച്ചാർഡിനു ജയിലിൽ കിടന്ന കുറ്റവാളി താനല്ല അയാളുടെ മകളെ കൊന്നതെന്ന് പറഞ്ഞു ഒരു കത്തയക്കുന്നു , ആദ്യമാദ്യം അയാളുടെ കത്തുകൾ അയാൾ അവഗണിച്ചെങ്കിലും , അയാൾ പറഞ്ഞ പല കാര്യങ്ങളും ഒന്നിരുത്തി ചിന്തിച്ചപ്പോൾ തന്റെ മകളുടെ കൊലപാതകത്തിന് പിന്നിൽ മറ്റാരോ ആണെന്ന് ഇയാൾക്ക് സംശയം തോന്നുന്നു ...


മറ്റാരും അറിയാതെ അയാൾ ആ കൊലപാതകം വീണ്ടും അന്വോഷിക്കാൻ തീരുമാനിക്കുന്നു ....................

ശേഷം സ്‌ക്രീനിൽ ...................


സ്ലോ പെയ്‌സിൽ കഥപറഞ്ഞുപോവുന്ന മികച്ച ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ഈ ചിത്രം


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.