Batla House (Hindi - 2019 ) ബട്ലാ ഹൗസിൽ പോലീസ് സ്‌പെഷ്യൽ ടീം നടത്തിയ എൻകൗണ്ടർ ആസ്പദമാക്കി എടുത്ത ചിത്രമാണിത് . ഡൽഹിയിൽ പല നാളുകളായി നടന്ന ബ...

Home » » Batla House

Batla House

 Batla House

(Hindi - 2019 )



ബട്ലാ ഹൗസിൽ പോലീസ് സ്‌പെഷ്യൽ ടീം നടത്തിയ എൻകൗണ്ടർ ആസ്പദമാക്കി എടുത്ത ചിത്രമാണിത് .


ഡൽഹിയിൽ പല നാളുകളായി നടന്ന ബോംബ് സ്ഫോടനത്തിനുത്തരവാദികൾ ആയ തീവ്രവാദികൾ ബട്ലാ ഹൗസിൽ ഉണ്ടെന്നറിഞ്ഞ പോലീസ് സ്‌പെഷ്യൽ ടീം നടത്തിയ എൻകൗണ്ടറിൽ രണ്ടു തീവ്രവാദികൾ മരണപ്പെടുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു ..


എന്നാൽ അന്നാട്ടിലെ കുറച്ചു  നിരപരാധികളെ പോലീസ് മനഃപൂർവ്വം എൻകൗണ്ടർ നടത്തി കൊലപ്പെടുത്തുകയും കൊല്ലപ്പെട്ടവർ തീവ്രവാദികൾ ആയിരുന്നില്ല വിദ്യാർഥികൾ ആയിരുന്നു എന്ന്  ചൂണ്ടിക്കാട്ടി നാട്ടുകാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസിന് നേരെ തിരിയുന്നു ..


എൻകൗണ്ടറിനു നേതൃത്വം കൊടുത്ത സഞ്ജയ് എന്ന ഉദ്യോഗസ്ഥന് പിന്നീട് രാഷ്ട്രീയക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും വളരെ മോശം അനുഭവങ്ങൾ  ആയിരുന്നു നേരിടേണ്ടി വന്നത് . കൂടുതൽ തെളിവുകൾ കണ്ടെത്തിയില്ല എങ്കിൽ , നടന്നത് ഫെയ്ക്ക് എൻകൗണ്ടർ അല്ല എന്ന് തെളിയിച്ചില്ല എങ്കിൽ ആ എൻകൗണ്ടർ സംഘത്തിലെ എല്ലാവർക്കും ശിക്ഷ ലഭിക്കും എന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു .................


സത്യത്തിൽ തെളിവുകൾ ഉണ്ടായിരുന്നിട്ടായിരുന്നോ പോലീസ് ഈ എൻകൗണ്ടർ നടത്തിയത് ??? 

അതോ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയിട്ട് നിരപരാധികളായ കുറച്ചു ചെറുപ്പക്കാരെ പോലീസ് മനഃപൂർവ്വം ഇതിൽ കുടുക്കിയതായിരുന്നോ ???


സത്യം കണ്ടറിയുക 



മികച്ച ഒരു  ഇമോഷണൽ ത്രില്ലെർ ചിത്രമാണിത് 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.