Chhalaang (Hindi 2020 ) Sports/ Comedy  ജീവിതത്തിൽ വലിയ ലക്ഷ്യമോ കാഴ്ചപ്പാടോ ഒന്നും ഇല്ലാത്ത മോണ്ടു അവന്റെ അച്ഛന്റെ പിടിപാടുവെച്ചു താൻ പഠിച...

Home » » Chhalaang

Chhalaang

 Chhalaang (Hindi 2020 )

Sports/ Comedy 


ജീവിതത്തിൽ വലിയ ലക്ഷ്യമോ കാഴ്ചപ്പാടോ ഒന്നും ഇല്ലാത്ത മോണ്ടു അവന്റെ അച്ഛന്റെ പിടിപാടുവെച്ചു താൻ പഠിച്ച സ്കൂളിൽ തന്നെ ഒരു പി റ്റി അധ്യാപകനായി കയറിപ്പറ്റുന്നു , ആയിടയ്ക്ക് സ്കൂളിൽ എത്തിയ കമ്പ്യൂട്ടർ ടീച്ചറിനോട് അവനൊരു പ്രണയം തോന്നിത്തുടങ്ങുന്നു , അവളെ ഇമ്പ്രെസ്സ് ചെയ്യാനുള്ള വഴികളൊക്കെ ആലോചിച്ചു മോണ്ടു നടക്കുമ്പോഴാണ് ,സ്കൂളിലേക്ക് യോഗ്യതയുള്ള  പുതിയൊരു കായികാധ്യാപകൻ കൂടി എത്തുന്നത്.



സീനിയറാണെങ്കിലും കായികാധ്യാപകന് വേണ്ട കഴിവുകൾ ഒന്നും ഇല്ലാത്ത മോണ്ടു വിനു പക്ഷെ പുതിയ നിയമനം ഒട്ടും ഇഷ്ടപ്പെട്ടില്ല , അയാളെ അവിടെ നിന്നും എങ്ങനേലും പുറത്താക്കുനുള്ള തന്ത്രങ്ങളുമായി മോണ്ടു അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു ....



ശേഷം സ്‌ക്രീനിൽ ....



സ്പോർട്സിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു കോമഡി സിനിമയാണിത് , ക്ലൈമാക്സ് ഒക്കെ ഊഹിക്കാൻ പറ്റുമെങ്കിലും സ്പോർട്സും കോമഡിയും   മോണ്ടുവിന്റെ നിഷ്കളങ്കതയും എല്ലാമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള  എല്ലാവിധ ചേരുവകളും ഉള്ള ഒരു സിനിമയാണിത് .



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.