The Devil's Double (English 2011) IMDb 7.1 18 + ( Adult Content)  Link :  https://t.me/favaioS/12437 സദ്ദാം ഹുസൈന്റെ മകന്റെ ക്രൂരതകൾ ആസ...

Home » » The Devil's Double

The Devil's Double

 The Devil's Double (English 2011)

IMDb 7.1

18 + ( Adult Content) 

Link : https://t.me/favaioS/12437



സദ്ദാം ഹുസൈന്റെ മകന്റെ ക്രൂരതകൾ ആസ്പദമാക്കി എടുത്ത ഒരു മികച്ച ത്രില്ലെർ ചിത്രം



പെട്ടെന്നൊരു ദിവസം നിങ്ങളോടു മറ്റൊരാൾ ആയി ജീവിക്കണം എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ ? ഇത്രയും നാളുകൾ ജീവിച്ചത് എല്ലാം മറന്നു, ബന്ധുക്കളെ എല്ലാം മറന്നു  മറ്റൊരാളായി ജീവിക്കാൻ  നമുക്ക് കഴിയുമോ ???



അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ലത്തീഫ് യാഹിയ.  ഒരു ദിവസം പട്ടാളം അവനെ പിടികൂടി എത്തിച്ചത്  സദ്ദാം ഹുസൈന്റെ  കൊട്ടാരത്തിലായിരുന്നു ,  ഇനിയുള്ള കാലം സദ്ദാമിന്റെ മകൻ ഉദയ് ആയി ജീവിക്കുക എന്നതായിരുന്നു അവന്റെ നിയോഗം .



ഉദയുടെ രൂപത്തോട് വളരെ സാമ്യം പുലർത്തിയിരുന്ന ലത്തീഫ് യാഹിയയെ പൊതു സ്ഥലങ്ങളിൽ ഉദയ് പങ്കെടുക്കേണ്ട പല പരിപാടികളിലും ഉദയ് എന്ന വ്യാജേന അവതരിപ്പിക്കുക ആയിരുന്നു അവരുടെ ഉദ്ദേശം .  രാജകുമാരനു നേരെ എന്തെങ്കിലും ആക്രമണങ്ങൾ ഉണ്ടായാൽ  അതിൽ നിന്നും രാജകുമാരനെ ജീവൻ ഇങ്ങനെ രക്ഷിക്കുക ആയിരുന്നു സൈന്യത്തിന്റെ ലക്‌ഷ്യം ..



മയക്കുമരുന്നിന് അടിമയായ ഒരാളോടും സ്നേഹമോ സഹതാപമോ ഇല്ലാത്ത ക്രൂരനായ ഉദയ് യുടെ അപരനായി ജീവിക്കുവാൻ ലത്തീഫ് യാഹിയ ഒട്ടും ആഗ്രഹിച്ചിരുന്നില്ല , എന്നാൽ രക്ഷപെടാൻ ശ്രമിച്ചാൽ തന്റെയും കുടുംബത്തിന്റെ നാശമായിരിക്കും ഫലം എന്നറിയാവുന്ന അയാൾ ഇതിൽ നിന്നെല്ലാം രക്ഷപെടാൻ പറ്റിയ ഒരു ദിവസം ഇന്നല്ലെങ്കിൽ നാളെ വരും എന്ന് പ്രതീക്ഷിച്ചു  കാത്തിരുന്നു ..................................... 



ശേഷം സ്‌ക്രീനിൽ..... 



ഒട്ടും ബോറടിക്കാത്ത മികച്ച ഒരു ത്രില്ലെർ ചിത്രമാണിത് , ഉദയ് യുടെ ക്രൂരതകൾ തെല്ലൊരു നടുക്കത്തോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ സാധിക്കുകയുള്ളു ....



ഇത് യഥാർത്ഥ കഥയുടെ സിനിമാ ആവിഷ്ക്കാരം ആയിരുന്നു എന്നറിഞ്ഞപ്പോൾ ഉദയ് എന്ന രാക്ഷസനെ സഹിക്കേണ്ടി വന്ന നിരപരാധികളെ ഓർത്തു അവരുടെ നിസ്സഹായാവസ്ഥ ഓർത്ത്  സഹതാപം തോന്നുന്നു ...




കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.