Homefront ( English -2013 )
Link : https://t.me/favaioS/12467
ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് കൺകുളിർക്കെ ആസ്വദിക്കാൻ ഇതാ മികച്ച ഒരു മാസ്സ് ആക്ഷൻ പടം
തന്നെ ആളറിയാതെ ചൊറിയാൻ വന്ന ലോക്കൽ ഗുണ്ടയുടെ മുന്നിൽ ഉള്ള സ്റ്റാതം അണ്ണന്റെ സ്‌മോൾ പെർഫോമൻസ് ഹാ രോമാഞ്ചിഫികേഷൻ🔥🔥🔥
മറച്ചുവെയ്ക്കപ്പടേണ്ട ഒരു ഭൂതകാലം അയാൾക്കുണ്ടായിരുന്നു , അതിനാൽ തന്റെ ഏക മകളുമായി അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത ഒരു വനാതിർത്തിയോട് ചേർന്ന ഗ്രാമത്തിൽ അയാൾ തന്റെ പുതിയ ജീവിതം ആരംഭിച്ചു ...........
അമ്മയില്ലാത്ത ദുഃഖം മകളെ അറിയിക്കാതെ അവളെ ജീവന് തുല്യം സ്നേഹിച്ചു , തങ്ങളുടേതായ ലോകത്തിൽ അവർ അങ്ങനെ ജീവിച്ചു പോന്നു ...
സഹപാഠിയുമായി മകൾ എന്തോ വഴക്കുണ്ടാക്കിയതിനെത്തുടർന്നു അധികൃതർ അയാളെ സ്കൂളിലേക്ക് വിളിപ്പിച്ചു , അവിടെ വെച്ച് മകളുടെ സഹപാഠിയുടെ വീട്ടുകാരുമായി അയാൾക്ക് ചെറിയൊരു വഴക്കിൽ ഏർപ്പെടേണ്ടതായി വരുന്നു.തുടർന്ന് ആ വീട്ടുകാർ ഇയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയും ചില ലോക്കൽ ഗുണ്ടകളെ അതിനായി അയക്കുകയും ചെയ്യുന്നു ....................
ലോക്കൽ ഗുണ്ടകൾക്ക് രോമത്തിൽ പോലും തൊടാൻ പറ്റാത്ത ആളാണ് അയാളെന്നു അവർ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ...
പക്ഷെ ഈ വഴക്കുകൾ അയാളുടെ മറച്ചുവെയ്ക്കപ്പെടേണ്ട ഭൂതകാലത്തെ മറനീക്കി പുറത്തുകൊണ്ടുവരുവാൻ കാരണമാവുന്നു .............
ശേഷം കാഴ്ചയിൽ ...............
വിജയുടെ തെറി ഫിലിമുമായി ചെറിയ ചില സാമ്യങ്ങൾ തോന്നി , മികച്ച ഒരു എന്റെർറ്റൈനെർ ആണ് ചിത്രം , ജേസൺ സ്ടാതേത്തിന്റെ ഒന്നൊന്നര പെർഫോമൻസ് ...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment