Beauty and the Beast ( English 2017 ) Link :  https://t.me/favaioS/12496 പണ്ടുകാലത്ത് മൊബൈലിനും ടിവിക്കും കുട്ടികൾ അടിമകളാവുന്നതിനു മുൻപ് വ...

Home » » Beauty and the Beast

Beauty and the Beast

 Beauty and the Beast ( English 2017 )

Link : https://t.me/favaioS/12496


പണ്ടുകാലത്ത് മൊബൈലിനും ടിവിക്കും കുട്ടികൾ അടിമകളാവുന്നതിനു മുൻപ് വീടുകളിൽ മുത്തശ്ശിമാർ കൊച്ചുമക്കളെ മടിയിലുരുത്തി ഒരുപാട് പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു , കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു , രാജകുമാരിയെത്തേടിപ്പോയ രാജകുമാരന്റെയും , മന്ത്രവാദികളുടെയും , പിന്നെ പുരാണത്തിലെയും  എല്ലാം ഒരുപാട്  ഒരുപാട് കഥകൾ......



ഉണ്ണാനും ഉറങ്ങാനും എല്ലാം അന്നത്തെ കുട്ടികൾക്ക് ഈ മുത്തശ്ശിമാരുടെ ഈ പാട്ടുകളും കഥകളും  വേണമായിരുന്നു 


അങ്ങനെയുള്ള ഒരു മുത്തശ്ശിക്കഥയാണ് ഈ സിനിമയും 



ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരൻ ഉണ്ടായിരുന്നു , തന്റെ   സൗന്ദര്യത്തിലും സമ്പത്തിലും  മതിമറന്ന അഹങ്കാരിയായ അവൻ ഒരിക്കൽ രാജകൊട്ടാരത്തിൽ എത്തിയ ഒരു വൃദ്ധയെ അപമാനിച്ചു . സത്യത്തിൽ രൂപം മാറി അവിടെ എത്തിയ ഒരു മന്ത്രവാദിനിയായിരുന്നു ആ വൃദ്ധ . അഹങ്കാരിയായ ആ രാജകുമാരനെ ആ മന്ത്രവാദിനി ശപിച്ചു ഒരു വിരൂപനായ രാക്ഷസനാക്കിത്തീർത്തു...



ശാപമോക്ഷത്തിനായി അവർ ഒരു മാർഗ്ഗവും  അവനു പറഞ്ഞുകൊടുത്തു ...



പക്ഷെ ആ മാർഗ്ഗം  കേട്ടപ്പോൾ  തന്നെ അവനു മനസിലായി ഇനിയൊരിക്കലും തനിക്ക് ആ പഴയരൂപത്തിലേക്കു പോവാൻ പറ്റില്ല എന്ന് .............



ബാക്കി നിങ്ങൾ കണ്ടറിയുക 



മുത്തശ്ശിമാർ കഥ പറഞ്ഞുതന്നിരുന്ന , ബാലരമയും പൂമ്പാറ്റയും കിട്ടുമ്പോൾ തന്നെ വായിച്ചു തീർത്തിരുന്ന നമ്മുടെ ആ പഴയ കുട്ടിക്കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും ഈ സിനിമ എന്നുള്ള കാര്യത്തിൽ ഒരു തർക്കവും വേണ്ട . 



കുട്ടികളെ കാണിക്കുവാൻ പറ്റിയ സിനിമകൾ തേടി നടക്കുന്നവർ ധൈര്യമായി കാണിച്ചോ , എല്ലാ കുട്ടികൾക്കും ഇഷ്ടപ്പെടും , പാട്ടും രസകരമായ മുഹൂർത്തങ്ങളുമായി എല്ലാവരുടെയും മനംകുളിർപ്പിക്കാൻ പാകത്തിനുള്ള ഒരു മനോഹരമായ സിനിമയാണിത് ...


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.