Nandalala (Tamil 2010 ) Link :  https://t.me/favaioS/12571 ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ ഉറപ്പിച്ചോ , നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും മി...

Home » » Nandalala

Nandalala

 Nandalala (Tamil 2010 )

Link : https://t.me/favaioS/12571



ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ ഉറപ്പിച്ചോ , നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും മികച്ച തമിഴ് സിനിമകളിൽ ഒന്ന് ഇനിയും നിങ്ങൾ കാണാൻ ഇരിക്കുന്നതെ ഉള്ളു എന്ന്



ഇത് തങ്ങളുടെ അമ്മമാരെ തേടിയുള്ള രണ്ടു പേരുടെ യാത്രയുടെ കഥയാണ് .  എട്ടുവയസുള്ള അഖിലേഷ് എന്ന കുട്ടിയുടെയും , മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന  ഭാസ്കർ മണിയുടെയും ....


കണ്ണ് വയ്യാത്ത മുത്തശ്ശിക്കൊപ്പം തന്നെ തനിച്ചാക്കിയിട്ട് അകലെയെവിടെയോ ജോലിക്ക് പോയേക്കുവാണെന്നുള്ള അറിവ് മാത്രമേ ആ എട്ടുവയസുകാരന് സ്വന്തം അമ്മയേക്കുറിച്ചുണ്ടായിരുന്നുള്ളു. അമ്മയെ ഒന്ന് കാണണം ഒരു മുത്തം കൊടുക്കണം ഈ ഒരു ആഗ്രഹം മാത്രമേ അവനുണ്ടായിരുന്നുള്ളു .....



മാനസിക രോഗാശുപത്രിയിൽ ഇടയ്ക്കിടെ മനസിന്റെ സമനില തെറ്റുമ്പോൾ പോലും തന്നെ ഇവിടെ തനിച്ചാക്കി കടന്നുകളഞ്ഞ അമ്മയോടുള്ള ദേഷ്യമായിരുന്നു  ഭാസ്കർ മണിയുടെമനസ്സ് നിറയെ , ഇവിടെ നിന്നും പുറത്തിറങ്ങി അമ്മയെ കണ്ട്  എന്തിനു തന്നെ തനിച്ചാക്കി അവർ പോയി എന്നുള്ളതിന് ഒരുത്തരം കിട്ടാൻ  അവനും ആഗ്രഹിച്ചിരുന്നു ....


ഈ രണ്ടുപേരും അമ്മയെത്തേടിയുള്ള യാത്രയിൽ വഴിയരുകിൽ വെച്ച് കണ്ടുമുട്ടുന്നു ,പിന്നീടുള്ള യാത്ര ഇരുവരും ഒന്നിച്ചായിരുന്നു , നിഷ്കളങ്കത അതായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചു നിർത്തിയിരുന്ന ഘടകം എന്ന് തോന്നുന്നു .................



ഈ യാത്രയിൽ നിങ്ങളും പങ്കാളിയാവുക , അവർക്ക് അവരുടെ അമ്മമാരെ കണ്ടെത്താൻ സാധിച്ചോ ???


കണ്ടറിയുക .....




നിഷ്കളങ്കതയിൽ ചാലിച്ചു തയ്യാറാക്കിയ ഈ ചിത്രം ,ഹൃദയസ്പർശിയായ ഒരുപാട്  മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് .  മനോഹരമായ ഒരു സിനിമാ അനുഭവം ഇത് നിങ്ങൾക്ക് സമ്മാനിച്ചിരിക്കും ...


പുറമെ കാണുന്നവനല്ല മനുഷ്യൻ , അവന്റെ ഉള്ളിന്റെ ഉള്ളിലാണ് യഥാർത്ഥ മനുഷ്യൻ ഉള്ളതെന്ന് പല പല മുഹൂർത്തങ്ങളിലും ഈ സിനിമ നമ്മെ ഓർമിപ്പിക്കും .  ഈ കപട ലോകത്തിൽ ആരാണ് യഥാർത്ഥത്തിൽ മെന്റൽ എന്നുള്ള തോന്നൽ സിനിമയിലെ പല പല മുഹൂർത്തങ്ങളിലും പ്രേക്ഷകന് സംശയം തോന്നിപ്പിച്ചേക്കാം . 


അവരുടെ യാത്രയിൽ അവർ കണ്ടുമുട്ടുന്ന പല പല ആളുകളും അവരുടെ സ്വഭാവങ്ങളും എല്ലാം  സിനിമ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ നിൽക്കും ....


ഒരു ജപ്പാനീസ് ചിത്രത്തെ ആസ്പദമാക്കി മിസ്‌ക്കിൻ  കഥ എഴുതി സംവിധാനം ചെയ്തു അഭിനയിച്ച/ ജീവിച്ച ചിത്രമാണിത് . 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.