Yutham Sei ( Tamil 2011 ) IMDb 8.1   തമിഴിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്രൈം ത്രില്ലെർ സിനിമകളിൽ ഒന്നാണിത് . രാക്ഷസനും, തുപ്പരിവാലനും ഒക്ക...

Home » » Yuddham Sei

Yuddham Sei

Yutham Sei ( Tamil 2011 )

IMDb 8.1  


തമിഴിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്രൈം ത്രില്ലെർ സിനിമകളിൽ ഒന്നാണിത് . രാക്ഷസനും, തുപ്പരിവാലനും ഒക്കെ  ഇറങ്ങുന്നതിനു മുൻപ് മിസ്‌ക്കിന്റെ സംവിധാന മികവിൽ തമിഴിൽ നിന്നും ഇറങ്ങി ഒരുപാട് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ചിത്രമാണിത് .



നഗരങ്ങളിലെ രണ്ടു സ്ഥലങ്ങളിൽ  കാണപ്പെട്ട  ബോക്സുകൾ തുറന്നു നോക്കിയവർ ഞെട്ടിത്തരിച്ചു , അതിനുള്ളിൽ മുറിച്ചു മാറ്റപ്പെട്ട നിലയിൽ മനുഷ്യരുടെ  കൈകൾ ആയിരുന്നു ............


കേസ് അന്വോഷണം സിബി-സി ഐ ഡി ഏറ്റെടുക്കുന്നു , ചീഫ് തന്റെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തിയോട് കേസ് അന്വോഷണം നടത്തുവാൻ ആവശ്യപ്പെടുന്നു , എന്നാൽ മാസങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ എവിടേക്കെന്നറിയാതെ അപ്രത്യക്ഷയായ തന്റെ സഹോദരിയുടെ കേസ് അന്വോഷണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന അയാൾ ഈ കേസ് അന്വോഷണം ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നു , ഒടുവിൽ ചീഫിന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ ഈ കേസ് അന്വോഷിക്കാൻ രംഗത്തിറങ്ങുന്നു .........................


അന്വോഷണം മുൻപോട്ട് നീങ്ങവേ തന്റെ സഹോദരിയുടെ തിരോധനവുമായിട്ടും ഈ കേസിനു ബന്ധമുള്ളതായി അയാൾക്ക് സംശയം തോന്നുന്നു .............


തുടർന്ന് കാണുക .................


ഹൃദയസ്പർശിയായ ഒരു കഥ ഈ കുറ്റാന്വോഷണ സിനിമയ്ക്ക്  നമ്മളോട് പറയുവാൻ ഉണ്ട് . അഭിനേതാക്കളുടെ സ്വാഭാവിക അഭിനയം  സിനിമയുടെ ഭംഗി വർധിപ്പിച്ചിരുന്നു .....


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.