Copycat (English 1995 )
Psychological thriller
IMDb 6.6
Link : https://t.me/favaioS/11971
സീരിയൽ കില്ലെർമാരെക്കുറിച്ചു വളരെ ആഴത്തിൽ പഠനം നടത്തിയിരുന്ന ലേഡി ഡോക്ടർ ഹെലൻ ഹഡ്സൺ അതിനെക്കുറിച്ചുള്ള ഒരു പ്രഭാഷണം അടുത്തുള്ള ഒരു യൂണിവേഴ്സിറ്റിയിൽ നടത്തുന്നു . അന്ന് പ്രഭാഷണം കഴിഞ്ഞു ഇറങ്ങിയ അവരെ യൂണിവേഴ്സിറ്റിയിലെ റെസ്റ്റ് റൂമിൽ വെച്ച് ഒരു സീരിയൽ കില്ലർ ആക്രമിക്കുന്നു , അവരുടെ കണ്മുൻപിൽ വെച്ച് അയാൾ ഒരു പോലീസുകാരനെ കൊലപ്പെടുത്തുകയും ചെയ്യുന്നു ...
ഈ ആക്രമണത്തിൽ നിന്നുള്ള ഷോക്കിൽ മനോനില തെറ്റിയ അവർ ജോലിയിൽ നിന്നും രാജി വെച്ച് തന്റെ അപ്പാർട്മെന്റിൽ നിന്നും പുറത്തിറങ്ങാതെ ഒരു കംപ്യൂട്ടറിനു മുൻപിൽ ശേഷകാലം ജീവിക്കുന്നു .............
മാസങ്ങൾ കടന്നു പോയി , ആ നഗരത്തിൽ വീണ്ടും സീരിയൽ കില്ലിംഗ് അരങ്ങേറുന്നു , അന്വോഷണ ഉദോഗസ്ഥർ കുറ്റവാളിയെ കണ്ടെത്തനുള്ള സഹായം തേടി ഡോക്ടർ ഹെലനെ സമീപിക്കുന്നു , ആദ്യമൊന്നും ഉദ്യോഗസ്ഥരോട് സഹകരിക്കാതെ ഇരുന്ന അവർ ആ കൊലപാതകങ്ങൾക്ക് താൻ അവസാനം നടത്തിയ പ്രഭാഷണത്തിലെ ചില കാര്യങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നു ....
വീണ്ടും നഗരത്തിൽ കൊലപാതകങ്ങൾ നടക്കുന്നു ..........
ശേഷം സ്‌ക്രീനിൽ
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment