The Accidental Detective ( Korean - 2015 )
Action Comedy/Thriller
Link : https://t.me/favaioS/11976
ഡിറ്റക്ടീവ് ആവണം എന്നുള്ള തന്റെ മോഹം സഫലീകരിക്കാൻ വേണ്ടി ഭാര്യയുടെയും മക്കളുടെയും കണ്ണുവെട്ടിച്ചു കുറ്റാന്വോഷണത്തിനിറങ്ങിയ ഒരു പാവം ഭർത്താവിന്റെ നർമ്മത്തിൽ ചാലിച്ച ത്രില്ലിംഗ് കഥ
ഒരു പോലീസ് ഡിറ്റക്ടീവ് ആവണം എന്ന് അതിയായ ആഗ്രഹമുള്ള നായകൻ , പക്ഷെ കാൽമുട്ടിന്റെ ചെറിയൊരു കുഴപ്പം മൂലം ഫിസിക്കൽ ടെസ്റ്റ് പാസാവാൻ അവനു സാധിച്ചില്ല , ഇപ്പോൾ കല്യാണം കഴിഞ്ഞു ഭാര്യക്കും കുഞ്ഞുങ്ങൾക്കും ഒപ്പം ചെറിയൊരു ബുക്ക് സ്റ്റാൾ നടത്തുകയാണ് കക്ഷി .
എന്നാലും അവന്റെ ഉള്ളിലെ ഡിറ്റക്ടീവ് മോഹവും കേസുകൾ തെളിയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ഇപ്പോഴും അണയാതെ കിടപ്പുണ്ടായിരുന്നു . ആകെ കടം കയറി നിൽക്കുകയാണെങ്കിലും നായകൻ ഭാര്യയുടെ കണ്ണും വെട്ടിച്ചു ബുക്ക് സ്റ്റാളിൽ നിന്നും ഇടയ്ക്കിടയ്ക്ക് മുങ്ങാറ് പതിവായിരുന്നു , അവൻ പിന്നെ പൊങ്ങുന്നത് പോലീസ് സ്റ്റേഷനിലായിരുന്നു , അവിടെ അവന്റെ ബാല്യകാല സുഹൃത്ത് പോലീസിൽ ഉണ്ടായിരുന്നു . അവിടെ എന്തെങ്കിലുമൊക്കെ കേസുകൾ വന്നാൽ അതിന്റെ തുമ്പ് കണ്ടെത്തിക്കൊടുക്കാൻ നായകന്റെ ഉള്ളിലെ ആ ഡിറ്റക്ടീവ് സദാസമയവും പുറത്തുചാടിയിരുന്നു ...
നായകന്റെ ഷെർലെക്‌ഹോംസ് പോലുള്ള നിരീക്ഷണവും കണ്ടെത്തെലുകളും മിക്കവാറും സത്യമായിരുന്നെങ്കിലും പോലീസ് ചീഫിന് അവനെ അത്ര കാര്യമൊന്നും അല്ലായിരുന്നു , അവൻ അവിടെ കിടന്നു ഡിറ്റക്ടീവ് കളിക്കുമ്പോൾ പൊലീസുകാരനായ അവന്റെ സുഹൃത്തിനെ ഓർത്തു മാത്രം എല്ലാവരും അവനെ സഹിച്ചു പോന്നു ...
അങ്ങനെ ഇരിക്കെ നാട്ടിൽ ഒരു കൊലപാതകം നടക്കുന്നു , മരിച്ചത് നായകൻറെ നാട്ടിൽ തന്നെ ഉള്ള മറ്റൊരു സുഹൃത്തിന്റെ ഭാര്യയായിരുന്നു , കേസന്വോഷണം മുറുകിയപ്പോൾ നായകന്റെ പൊലീസുകാരനായ കൂട്ടുകാരനെ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നു , തന്റെ കൂട്ടുകാരൻ ഇങ്ങനെ ചെയ്യില്ല എന്ന് വിശ്വസിച്ച നായകനും പോലീസ് ചീഫും യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാൻ ഒന്ന് ചേർന്ന് അന്വോഷണം ആരംഭിക്കുന്നു ..........., ഇതുപോലെയുള്ള വേറെയും കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് അവർ കണ്ടെത്തുന്നു ............
തന്നോടൊപ്പം അന്വോഷണത്തിനു കൂടിയിരിക്കുന്ന പോലീസ് ചീഫിനെക്കുറിച്ചുള്ള പല സത്യങ്ങളും നായകൻ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു .............
ശേഷം സ്‌ക്രീനിൽ
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment