The Accidental Detective 2: In Action (Korean 2018) Action Comedy  Link :  https://t.me/favaioS/11997 കോമഡിയുടെ അകമ്പടിയോടുകൂടി കഥ പറയുന്ന ...

Home » » The Accidental Detective 2: In Action

The Accidental Detective 2: In Action

 The Accidental Detective 2: In Action (Korean 2018)

Action Comedy 

Link : https://t.me/favaioS/11997


കോമഡിയുടെ അകമ്പടിയോടുകൂടി കഥ പറയുന്ന മികച്ച ഒരു ഡിറ്റക്ടീവ് ഫിലിം  



ആദ്യഭാഗത്തിലെ കഥയുടെ തുടർച്ച അല്ലാത്തതുകൊണ്ട് ആ ചിത്രം കണ്ടിട്ട് ഇത് കാണണം എന്ന് നിർബന്ധമില്ല  .  നായകനും ചീഫും നടത്തുന്ന മറ്റൊരു അന്വോഷണത്തിന്റെ കഥയാണ് നർമ്മത്തിൽ ചാലിച്ച് ഇതിൽ പറഞ്ഞിരിക്കുന്നത് ..


ആദ്യഭാഗത്തിലെ കേസ് അന്വോഷണവിജയത്തിനു ശേഷം കഥാനായകൻ Dae Man മായി ചേർന്ന് ജോലിയിൽ നിന്നും ലീവെടുത്ത് പോലീസ് ചീഫ്  ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി തുടങ്ങുന്നു .....


തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിക്ക് ആ നാട്ടിൽ വലിയ സ്കോപ് ഒന്നും ഇല്ലെന്നു രണ്ടുപേർക്കും മനസിലായത് , ഒരു കസ്റ്റമറെപ്പോലും കിട്ടാതെ ഈച്ചയും പിടിച്ചു അവർ അങ്ങനെ കഴിഞ്ഞു പോന്നു ...


അങ്ങനെ ഇരിക്കെ പോലിസ് കയ്യൊഴിഞ്ഞ ഒരു കേസുമായി ഒരു സ്ത്രീ അവരെ തേടിയെത്തുന്നു 



ഒരു ദിവസം രാത്രി സാധനങ്ങൾ മേടിക്കാൻ പുറത്തുപോയ അവരുടെ ജീവിതപങ്കാളി പക്ഷെ പിന്നീട് തിരിച്ചു വന്നില്ല , കുറച്ചു ദിവസങ്ങൾക്കു ശേഷം അയാളുടെ മരണവാർത്തയാണ് അവർക്കു കേൾക്കുവാൻ സാധിച്ചത് , സാധാരണ ഒരു അപകടമായി പോലീസ് എഴുതി തള്ളിയ ഈ കേസിന്റെ സത്യാവസ്ഥ കണ്ടു പിടിക്കാൻ വേണ്ടി Dae Man ഉം ചീഫും തങ്ങളുടെ ഷെർലക് ഹോംസ് കഴിവുകളുമായി വീണ്ടും രംഗത്തിറങ്ങുന്നു ...



ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത ഉള്ള ഒരു കേസിന്റെ പിന്നാലെയാണ് തങ്ങളെന്ന് അവർ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു ..............


ശേഷം സ്‌ക്രീനിൽ 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.