Gultoo ( Kannada 2018 )
Cyber-thriller film
സൈബർ ക്രൈം എന്താണെന്നും അതുകൊണ്ട് കോടികൾ തട്ടിയെടുക്കുന്നതുമെല്ലാം സാധാരണക്കാർക്ക് ഒരു പരിധിവരെയെങ്കിലും മനസിലാക്കാൻ പറ്റുന്ന രീതിയിൽ കാണിച്ചിരിക്കുന്ന മികച്ച ഒരു ത്രില്ലെർ സിനിമയാണിത്
അനാഥനായ അലോക് പഠിക്കുന്ന സമയത്തു തന്നെ മികച്ച ഒരു കമ്പ്യൂട്ടർ വിദഗ്ധനായിരുന്നു , പഠനത്തിന് ശേഷം സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്നതായിരുന്നു അവന്റെ ആഗ്രഹം , എന്നാൽ പഠനത്തിന് ശേഷം അവനു ഉദ്ദേശിച്ചരീതിയിലൊരു പുരോഗതി ജീവിതത്തിൽ നേടാൻ സാധിച്ചില്ല , ഇന്ന് ഒരു ട്യൂഷൻ സെന്ററിൽ കമ്പ്യൂട്ടർ പഠിപ്പീരും മറ്റു ചില പാർട്ട് ടൈം ജോലിയൊക്കെയായി ഒക്കെയായി കഴിഞ്ഞു കൂടുകയാണ് അവൻ .
അങ്ങനെ ഇരിക്കെ ഒരു ദിവസം കോടികളുടെ സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു കേസിൽ അവനെ പോലീസ് അറസ്റ്റ് ചെയ്യുന്നു ..............
ശേഷം സ്‌ക്രീനിൽ ..............
കുറച്ചു നാളുകളായി മാറ്റത്തിന്റെ ഒരു കാറ്റ് വീശിക്കൊണ്ടിരിക്കുന്ന കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ നിന്നുമുള്ള മികച്ച ഒരു ചിത്രമാണിത്
Nb: നടീനടന്മാരുടെ ബാഹ്യസൗന്ദര്യവും , മലയാളത്തിലെപ്പോലെ ഉള്ള മികച്ച അഭിനയവും പ്രതീക്ഷിച്ചു ആണെങ്കിൽ കന്നഡ സിനിമകൾക്ക് തല വെയ്ക്കരുത് .
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment