The Raven ( English 2012 )
Link : https://t.me/favaioS/11947
ഒരു എഴുത്തുകാരന്റെ കൃതികളിൽ പറഞ്ഞിട്ടുള്ള അതെ രീതിയിൽ തന്നെ കൊല നടത്തുന്ന ഒരു സീരിയൽ കില്ലറുടെ കഥ, പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലെർ ഇൻവെസ്റ്റിഗേഷൻ മൂവി
അപ്പാർട്മെന്റിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടെന്ന വിവരമറിഞ്ഞു എത്തിയ പോലീസിനു മുറി ഉള്ളിൽ നിന്നും പൂട്ടിയിരിക്കുന്നതായി മനസ്സിലാവുന്നു , വാതിൽ പൊളിച്ചു അകത്തു കയറിയ പൊലീസിന് മുറിക്കുള്ളിൽ കൊല്ലപ്പെട്ടു കിടക്കുന്ന ഒരു സ്‌ത്രീയെയാണ് കാണുവാൻ സാധിച്ചത് . അന്വോഷണത്തിനു എത്തിയ ഇൻസ്‌പെക്ടർ ഫീൽഡ്സ് മുറിയുടെ ചിമ്മിനിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തുന്നു ...
നാട്ടിലെ എഴുത്തുകാരനായ എഡ്ഗർ അല്ലൻ പോ യുടെ കൃതികളിൽ പറഞ്ഞിരിക്കുന്ന അതെ രീതിയിൽ തന്നെയാണ് ഈ കൊലപാതകങ്ങൾ നടന്നിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തുന്നു . അടുത്ത ദിവസം അല്ലൻ പോ യുമായി ആശയപരമായി ശത്രുതയിൽ ഉള്ള ഒരു എഴുത്തുകാരനെ അതി ക്രൂരമായ നിലയിൽ ഉപദ്രവിച്ചിട്ട് കൊല ചെയ്ത നിലയിൽ കണ്ടെത്തുന്നു , ഇതും അലെൻ പോ യുടെ മറ്റൊരു കൃതിയിൽ വിവരിച്ചിരിക്കുന്നതുപോലെ തന്നെ ആയിരുന്നു കൊല ചെയ്തതിരുന്നത് . ഇതിനെല്ലാം പിന്നിൽ അലെൻ പോ യ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പൊലീസിന് സംശയം തോന്നുന്നു , അയാളെ ചോദ്യം ചെയ്യനായി പോലീസ് വിളിപ്പിക്കുന്നു ........
അടുത്ത ദിവസം പോ യുടെ കാമുകിയെ ആരോ തട്ടിക്കൊണ്ടുപോവുന്നു ...........
ഇതിനെല്ലാം പിന്നിൽ ആരാണെന്നു കണ്ടെത്തിയില്ലെങ്കിൽ ഇനിയും കൊലപാതകങ്ങൾ ആ നഗരത്തിൽ അരങ്ങേറും എന്ന് പൊലീസിന് മനസ്സിലാവുന്നു , കുറ്റവാളിയെ കണ്ടെത്താൻ അരയും തലയും മുറുക്കി അവർ ഇറങ്ങുന്നു ...........
ജനശ്രദ്ധ നേടുവാൻ വേണ്ടി അലൻ പോ തന്നെ നടത്തുന്നതാണോ ഇതെല്ലാം ?? അതോ പിന്നിൽ മറ്റാരെങ്കിലും ??
കണ്ടറിയുക , നല്ലൊരു സൈക്കോ സീരിയൽ കില്ലർ ഇൻവെസ്റ്റിഗേഷൻ മൂവിയാണ്
കൂടുതൽ വായനയ്‌ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment