The One and Only Ivan
English 2020
Adventure/Comedy
കുറച്ചു നേരം നിങ്ങളുടെ കുട്ടികളോടൊപ്പം ഇരുന്ന് അവരിലൊരാളായി മാറി ചിരിച്ചു രസിച്ചു അല്പം സങ്കടപ്പെട്ട് പിന്നെ സന്തോഷിച്ച് ആസ്വദിക്കാൻ പറ്റിയ മനോഹരമായ ഒരു സിനിമ
ഒരു വലിയ മാളിലെത്തുന്നവരെ സന്തോഷിപ്പിക്കുന്ന ജോലിയായിരുന്നു ഇവാൻ എന്ന ഗൊറില്ലയും കൂട്ടരും ചെയ്തിരുന്നത് , ഇവാനെക്കൂടാതെ സ്റ്റെല്ല എന്ന ആനയും , മുയലും , പട്ടിയും പക്ഷികളും ഒക്കെ അവിടെ ഉണ്ടായിരുന്നു ....
ഇവരെല്ലാം പരസ്പരം വലിയ ഇഷ്ടത്തിലുമായിരുന്നു അവിടെ കഴിഞ്ഞിരുന്നത് , ഇവരുടെ യജമാനൻ സ്വന്തം മക്കളെപ്പോലെയായിരുന്നു ഇവരെ സ്നേഹിച്ചിരുന്നത് , ഇവർക്കും അയാളെ വലിയ ഇഷ്ടമായിരുന്നു ....
പക്ഷെ എന്തുമാത്രം സന്തോഷത്തിൽ കഴിഞ്ഞിരുന്നെങ്കിലും ഇവരുടെ ഉള്ളിന്റെ ഉള്ളിൽ സ്വതന്ത്രരായി തങ്ങളുടെ ജന്മസ്ഥലമായ കാട്ടിലൂടെ ഓടിക്കളിച്ചു നടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ................
പക്ഷെ ഇതെല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോവാൻ അവർക്കു അത്ര എളുപ്പം സാധിക്കുമായിരുന്നില്ല .....
എന്നെങ്കിലും തങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ അവർക്ക് കഴിയുമോ ???
കണ്ടറിയുക , മനോഹരമായ ഒരു സിനിമാ അനുഭവം
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment